‘ഉപ്പും മുളകിലെ പൂജ ജയറാം തന്നെയാണോ ഇത്?, കിടിലം ലുക്കിൽ നടി അശ്വതി നായർ..’ – ഫോട്ടോസ് കാണാം

‘ഉപ്പും മുളകിലെ പൂജ ജയറാം തന്നെയാണോ ഇത്?, കിടിലം ലുക്കിൽ നടി അശ്വതി നായർ..’ – ഫോട്ടോസ് കാണാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കുടുംബഹാസ്യ പരമ്പര ആയിരുന്നു ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. ബാലുവിന്റെയും ഭാര്യയുടെയും മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യപ്പെട്ടിരുന്നു. സിനിമ താരങ്ങൾക്ക് ലഭിക്കുന്ന അതെ സ്വീകാര്യത അതിലെ ഓരോ താരങ്ങളും ലഭിച്ചിരുന്നു.

പലരും അതിൽ നിന്ന് സിനിമയിലേക്ക് വരികയും ചിലർക്ക് കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ഉപ്പും മുളകിലെ മുടിയൻ എന്ന കഥാപാത്രത്തിന്റെ കടുത്ത ആരാധികയായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച താരമായിരുന്നു നടി അശ്വതി എസ് നായർ. പൂജ ജയറാം എന്ന കഥാപാത്രത്തെ ആയിരുന്നു അശ്വതി അതിൽ അവതരിപ്പിച്ചത്.

സീരിയലിൽ നിന്ന് പിന്മാറിയ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹിക്ക് പകരം വന്ന ആളാണ് അശ്വതി എന്ന പലരും ആദ്യം തെറ്റിദ്ധരിച്ചിരുന്നു. പിന്നീട് ആ കഥാപാത്രം അല്ലെന്ന് അറിഞ്ഞെങ്കിലും പ്രേക്ഷകർ അശ്വതിയെ സ്വീകരിക്കുമോ എന്ന് അണിയറ പ്രവർത്തകർ സംശയിച്ചിരുന്നു. എന്നാൽ പൂജയെ വളരെ മനോഹരമായി അവതരിപ്പിക്കുകയും പ്രേക്ഷകരുടെ പിന്തുണ ലഭിക്കുകയും ചെയ്തു.

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള അശ്വതിയുടെ ചിത്രങ്ങൾ മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ വൈറലാക്കിയിരിക്കുന്നത്. ഉപ്പും മുളകിലെ ഞങ്ങളുടെ പൂജ കുട്ടി തന്നെയാണോ ഇത് എന്നാണ് പലരും ചോദിക്കുന്നത്. ഗംഭീര മേക്കോവർ ആയി പോയി ഇതെന്നും ചിലർ പറയുന്നുണ്ട്. ഷജീൽ കബീറാണ് ഫോട്ടോസ് എടുത്തത്.

CATEGORIES
TAGS