‘ആദിത്യൻ മികച്ച നടൻ, വിവാഹത്തിന് ശേഷമാണ് യഥാർത്ഥ മുഖം മനസ്സിലായത്..’ – തുറന്നടിച്ച് അമ്പിളി ദേവി

‘ആദിത്യൻ മികച്ച നടൻ, വിവാഹത്തിന് ശേഷമാണ് യഥാർത്ഥ മുഖം മനസ്സിലായത്..’ – തുറന്നടിച്ച് അമ്പിളി ദേവി

കോവിഡ് വാർത്തകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ചർച്ച നടക്കുന്ന ഒരു വാർത്തയാണ് അമ്പിളി ദേവിയും ഭർത്താവ് ആദിത്യൻ ജയനും തമ്മിലുള്ള വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ. രണ്ട് വ്യക്തികൾ മാത്രമായി ബന്ധപ്പെട്ട വിഷയമായിരുന്നിട്ട് കൂടിയും സെലിബ്രിറ്റി ആയതുകൊണ്ട് തന്നെ അത് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.

മുഖ്യധാരാ മാധ്യമങ്ങളിൽ ഇരുവരുടെയും അഭിമുഖങ്ങൾ ഒന്നിന് പിറകെ ഒന്നായി വരികയും ചെയ്തു. കുറച്ച് ദിവസങ്ങളായി ഇത് നടക്കുകയും ചെയ്യുന്നുണ്ട്. അമ്പിളി ദേവിയും ആദിത്യൻ പിരിഞ്ഞാണ് താമസിക്കുന്നത് എന്ന വാർത്ത ആദ്യം ഒരു ഗോസിപ്പ് പോലെ വന്നതായിരുന്നെങ്കിലും പിന്നീട് അമ്പിളി ദേവി തന്നെ ആദ്യം അത് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു.

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധുമുണ്ട് എന്നായിരുന്നു അമ്പിളിയുടെ ആരോപണം. അത് ആരോപണം തന്നെയായിരുന്നു ആദിത്യൻ മറുപടിയായി പറഞ്ഞത്. ഈ കഴിഞ്ഞ ദിവസമായിരുന്നു ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും അമ്പിളി ദേവി മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും വെളിപ്പെടുത്തലുകളുമായി വന്നത്.

‘ആദിത്യനും സുഹൃത്തായ ഗ്രീഷ്മയും ബന്ധത്തിലാണ് ഇവരുടെ ഫോൺ കോളുകൾ പരിശോധിക്കണം. ഇതിനായി കരുനാഗപ്പള്ളി എസി.പിക്കും സൈബർ സെല്ലിലും ചവറ സ്റ്റേഷനിലും പരാതി കൊടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് വ്യക്തമായ മറുപടി തന്നെ പറ്റൂ. ഈ ബന്ധം അബദ്ധമായി തോന്നുന്നുണ്ട്. ആദ്യ വിവാഹത്തെ പറ്റിയും ലിവിങ് ടുഗദറിനെ പറ്റിയുമേ അറിവുള്ളായിരുന്നു.

വിവാഹത്തിന് ശേഷമാണ് ആദിത്യൻ രണ്ട് മുഖമുള്ള കാര്യം മനസിലായത്. നല്ലവനായി അഭിനയിച്ചു. മികച്ച നടനാണ്. എന്റെ മാതാപിതാക്കൾക്ക് മുന്നിൽ പോലും അഭിനയിച്ചു. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വിവാഹത്തിൽ എത്തിയത്. നിയമപരമായ നടപടികളിൽ നിന്ന് പിന്നോട്ടില്ല..’, അമ്പിളി ദേവി വ്യക്തമാക്കി. വധഭീഷണി മുഴക്കിയതിന് ആദിത്യന് എതിരെ ചവറ പൊലീസ് കേസ് എടുത്തിരുന്നു.

CATEGORIES
TAGS