‘മകൾക്ക് ഒപ്പം സ്വിമ്മിങ് പൂളിൽ നീന്തിക്കളിച്ച് ഗായിക അമൃത സുരേഷ്..’ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ഗായിക അമൃത സുരേഷിന്റേത്. മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്ത അമൃത സുരേഷ് പിന്നീട് നിരവധി സിനിമകളിൽ പിന്നണി ഗായികയായി. ഇത് കൂടാതെ സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും അമൃത പാട്ടിലൂടെ തന്നെ ജനങ്ങളെ കൈയിലെടുത്തു.

ഇപ്പോൾ അനിയത്തി അഭിരാമി സുരേഷിന് ഒപ്പം ഒരു മ്യൂസിക് ബാൻഡ് നടത്തുന്ന അമൃത തങ്ങളുടെ ഏറ്റവും പുതിയ മ്യൂസിക് ആൽബം അടുത്തിടെ പുറത്തിറക്കുകയും ചെയ്തിരുന്നു. അമൃതം ഗമായ എന്നാണ് ഇവരുടെ മ്യൂസിക് ബാൻഡിന്റെ പേര്. മാതുർമ എന്നാണ് പുതിയതായി പുറത്തിറങ്ങിയ ആൽബം. യൂട്യൂബിൽ പത്ത് ലക്ഷത്തിൽ അധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്.

റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു അമൃത നടൻ ബാലയുമായി പരിചയം ആകുന്നതും പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരായതും. അവന്തിക എന്ന പേരിൽ ഒരു മകളും ഇരുവർക്കുമുണ്ട്. ബാലയുമായി നിയമപരമായി ബന്ധം പിന്നീട് വേർപിരിഞ്ഞിരുന്നു. മകൾ അവന്തിക ഇപ്പോൾ അമ്മയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. മകൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ അമൃത പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മകൾക്ക് ഒപ്പം സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന ഒരു വീഡിയോ അമൃത ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. പൂളിൽ വെള്ളത്തിന് അടിയിൽ ചെന്ന് മകളെ ചുംബിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്ന വിഡിയോയിൽ കാണാൻ സാധിക്കും. അമ്മയും മകളും പൊളിച്ചെന്നും ഈ സ്നേഹബന്ധം എന്നും നിലനിൽക്കട്ടെയെന്നും നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.


Posted

in

by