‘മാലിദ്വീപിൽ അണ്ടർവാട്ടർ നീന്തലുമായി നടി പാർവതി നായർ, മത്സ്യകന്യകയോ എന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

‘മാലിദ്വീപിൽ അണ്ടർവാട്ടർ നീന്തലുമായി നടി പാർവതി നായർ, മത്സ്യകന്യകയോ എന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

മലയാളി കുടുംബത്തിൽ ജനിച്ച് ദുബായിൽ വളർന്ന് തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി മാറിയ താരമാണ് നടി പാർവതി നായർ. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആൻഗ്രി ബേബീസ് ഇൻ ലൗ എന്ന സിനിമയിലൂടെയാണ് പാർവതി അഭിനയ രംഗത്തേക്ക് വരുന്നത്. ചെറിയ വേഷങ്ങളിൽ മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ താരമാണ് പാർവതി.

പക്ഷേ തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ യെന്നൈ അറിന്താലിൽ ഒരു വില്ലത്തി വേഷത്തിൽ അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ച പാർവതിക്ക് ഒരുപാട് ആരാധകരെയും അതിന് ശേഷം ലഭിച്ചു. അതെ വർഷത്തിൽ തന്നെ കമൽ ഹാസന്റെ സൂപ്പർഹിറ്റ് ചിത്രമായ ഉത്തമവില്ലൻ എന്ന സിനിമയിലും ഒരു പ്രധാനവേഷത്തിൽ പാർവതി അഭിനയിച്ചു.

ജെയിംസ് ആൻഡ് ആലീസ്, ഡി കമ്പനി, നീരാളി തുടങ്ങിയ സിനിമകളിൽ താരം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴിലാണ് താരം കൂടുതൽ ശ്രദ്ധകൊടുക്കുന്നത്. പുതിയ രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വീണ്ടും കോവിഡ് വ്യാപനം കൂടുതലായത്. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങുകൾക്ക് ഇടവേള ഇട്ട് താരം അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്.

സെലിബ്രിറ്റികളുടെ ഇഷ്ടസ്ഥാനങ്ങളിൽ ഒന്നായ മാലിദ്വീപിലാണ്‌ പാർവതിയും പോയിരിക്കുന്നത്. മലയാളത്തിലെ സാനിയ ഇയ്യപ്പൻ, കാളിദാസ് ജയറാം തുടങ്ങിയവർ ഈ കഴിഞ്ഞ ദിവസങ്ങളിൽ അവിടെ പോയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. സ്‌ക്യൂബ ഡൈവിംഗ് ചെയ്തതിന്റെ ചിത്രങ്ങൾ പാർവതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

CATEGORIES
TAGS