‘ഒരേ വീട്ടിൽ 2 ഗർഭിണികൾ ഉള്ളപ്പോൾ!! അനിയത്തിക്ക് ഒപ്പം ഡാൻസ് കളിച്ച് മൃദുല വിജയ്..’ – വീഡിയോ വൈറൽ

ഒരു കുടുംബത്തിൽ തന്നെ അഭിനയിക്കുന്ന രണ്ട് താരങ്ങൾ ഉണ്ടാവുന്നത് സിനിമയിലായാലും സീരിയലായാലും മലയാളികൾ കണ്ടിട്ടുള്ള കാര്യമാണ്. പൃഥ്വിരാജ്-ഇന്ദ്രജിത്ത്, വിനീത്-ധ്യാൻ പോലെ അങ്ങനെ സഹോദരങ്ങൾ സിനിമയിൽ ശ്രദ്ധനേടിയിട്ടുള്ള ഒരുപാടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അത്തരത്തിൽ സഹോദരതാരങ്ങൾ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീരിയലിൽ നിറഞ്ഞ് നിൽക്കുന്ന താരങ്ങളാണ് മൃദുലയും പാർവതിയും. കുടുംബവിളക്ക് സീരിയലിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പാർവതി. ഏഷ്യാനെറ്റിൽ ഭാര്യ എന്ന സീരിയലിലൂടെ അതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ചേച്ചിയായ മൃദുല വിജയ്.

എന്നാൽ ചേച്ചിക്ക് മുന്നേ തന്നെ വിവാഹിതയായ ആളാണ് അനിയത്തി പാർവതി. മൃദുലയുടെ ഭർത്താവ് യുവകൃഷ്ണ സീരിയലിലൂടെ തന്നെ സുപരിചിതയായ ഒരാളാണ്. പാർവതിയുടെ ഭർത്താവ് അരുൺ പക്ഷേ അഭിനയ രംഗത്തുള്ള ഒരാളല്ല. ചേച്ചിയുടെയും അനിയത്തിയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥികൾ വരുന്നുണ്ട്. അതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവച്ചിട്ടുണ്ട്.

പാർവതി ഗർഭിണിയാണെന്ന് വിവരം പ്രേക്ഷകർ അറിയുന്നതിന് പിന്നാലെയാണ് മൃദുലയും ഗർഭിണിയാണെന്നുള്ള വിവരം പുറത്തുവിട്ടത്. താരസഹോദരങ്ങൾ തങ്ങളുടെ പൊന്നോമനകൾക്കായുള്ള കാത്തിരിപ്പിലാണ്. ഇരുവരും സീരിയലുകളിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരേ വീട്ടിൽ രണ്ട് ഗർഭിണികൾ ഉള്ളപ്പോൾ ഇരുവരും ഒരുമിച്ച് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയും മൃദുല പങ്കുവച്ചിട്ടുണ്ട്.