‘മലയാള സിനിമകൾ ചെയ്യില്ലെന്ന് പറഞ്ഞ് തെലുങ്കിൽ പോയ സംയുക്തയുടെ അവസ്ഥ കണ്ടോ..’ – രോക്ഷം പ്രകടിപ്പിച്ച് താരം

‘മലയാള സിനിമകൾ ചെയ്യില്ലെന്ന് പറഞ്ഞ് തെലുങ്കിൽ പോയ സംയുക്തയുടെ അവസ്ഥ കണ്ടോ..’ – രോക്ഷം പ്രകടിപ്പിച്ച് താരം

തീവണ്ടി എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി സംയുക്ത മേനോൻ. ടോവിനോ തോമസിന്റെ നായികയായി ആ ചിത്രത്തിൽ അഭിനയിച്ച സംയുക്ത പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തു. പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച സംയുക്ത, തമിഴിലും തെലുങ്കിലും കന്നഡയിലും അരങ്ങേറി തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറി. തമിഴിൽ സൂപ്പർഹിറ്റായ ധനുഷ് ചിത്രമായ വാത്തിയാണ് അവസാനമായി തിയേറ്ററിൽ ഇറങ്ങിയത്.

ഇതേ സമയത്ത് തന്നെ മലയാളത്തിൽ ബൂമറാങ് എന്ന സിനിമയും ഇറങ്ങിയിരുന്നു. ആ സിനിമയുടെ പ്രൊമോഷനിൽ പങ്കെടുത്തിരുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയൊരുക്കിയിരുന്നു. ചെറിയ ബഡ്ജറ്റ് ചിത്രങ്ങളിൽ ഇനി ഭാഗമാവില്ലെന്നും മലയാളത്തിൽ ഇനി അഭിനയിക്കില്ലെന്നും സംയുക്ത അതിന്റെ നിർമ്മാതാക്കളോട് പറഞ്ഞെന്ന് അവർ പ്രെസ്സ് മീറ്റിൽ പറഞ്ഞിരുന്നു. ഇത് സംയുക്തയ്ക്ക് വിമർശനങ്ങൾ കേൾക്കാൻ കാരണമായി.

വന്ന വഴി മറക്കരുതെന്ന് സംയുക്തയോട് സോഷ്യൽ മീഡിയയിലൂടെ പലരും വിമർശിച്ച് പ്രതികരിച്ചു. ഇപ്പോഴിതാ മലയാളത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ് തെലുങ്കിൽ പോയ സംയുക്തയ്ക്ക് അവിടെ നിന്നുണ്ടായ അനുഭവം കണ്ട് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. മലയാളം വേണ്ടെന്ന് പറഞ്ഞ പോയ സംയുക്തയ്ക്ക് അങ്ങനെ തന്നെ വേണമെന്നാണ് മലയാളികളുടെ അഭിപ്രായപ്പെട്ടത്. തന്റെ ക്യാരക്ടർ പോസ്റ്റർ പറഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നതിന് എതിരെയാണ് ട്വിറ്ററിൽ സംയുക്ത പ്രതികരിച്ചത്.

“എന്റെ നിരാശ പ്രകടിപ്പിക്കുന്നതിന് മുമ്പ്, വിരു പക്ഷയോടൊപ്പമുള്ള എന്റെ യാത്ര ഞാൻ എപ്പോഴും വിലമതിക്കുകയും അത്തരത്തിലുള്ള മികച്ച അഭിനേതാക്കളോടും സാങ്കേതിക വിദഗ്ധർക്കുമൊപ്പം പ്രവർത്തിക്കാനുള്ള അവസരത്തിൽ വിനീതയുമാണ്. എന്തുകൊണ്ടാണ് ഇത്ര നിരുത്തരവാദപരമായത്!! ഉഗാടി ദിനത്തിൽ എന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം, എന്നിട്ട് എവിടെ അത്?”, നിർമ്മാതാക്കളെ ടാഗ് ചെയ്തുകൊണ്ട് സംയുത പോസ്റ്റ് ചെയ്തു. ഇതൊക്കെ പ്രൊമോഷന് വേണ്ടിയുള്ള ഉഡായിപ്പാണെന്ന് പലരും മറുപടിയും കൊടുത്തു.

CATEGORIES
TAGS