‘പഴയതിലും ഗ്ലാമറസ് ലുക്കിൽ നടി നമിത പ്രമോദ്, എന്തൊരു ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘പഴയതിലും ഗ്ലാമറസ് ലുക്കിൽ നടി നമിത പ്രമോദ്, എന്തൊരു ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

എന്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലിൽ ബാലതാരമായി അഭിനയിച്ച് അഭിനയ മേഖലയിലേക്ക് എത്തുകയും പിന്നീട് മലയാള സിനിമയിലെ ഏറെ തിരക്കുള്ള യുവാനായികയുമായി മാറിയ താരമാണ് നടി നമിത പ്രമോദ്. സിനിമയിലും ബാലതാരമായിട്ടാണ് നമിത ആദ്യം അഭിനയിച്ചത്. ട്രാഫിക് എന്ന ചിത്രത്തിലെ റഹ്മാന്റെ മകളുടെ റോളിൽ വളരെ പ്രധാന കഥാപാത്രമായി നമിത അഭിനയിച്ചിട്ടുണ്ട്.

നിവിൻ പൊളിയുടെ നായികയായിട്ടാണ് ആദ്യമായി അഭിനയിക്കുന്നത്. പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് നമിത നിവിന്റെ നായികയായത്. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, ചന്ദ്രേട്ടൻ എവിടെയാ, അമർ അകബർ അന്തോണി, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി ഒരു ഭാഗ്യതാരമായി നമിത മാറുകയും ചെയ്തു.

ജയസൂര്യ പ്രധാന വേഷത്തിൽ എത്തിയ ഈശോ എന്ന സിനിമയിലാണ് അവസാനമായി നമിത അഭിനയിച്ചത്. ഈ വർഷം ആദ്യം നമിത കൊച്ചിയിൽ ഒരു പുതിയ സംരംഭം ആരംഭിക്കുകയും ചെയ്തിരുന്നു. സമ്മർ ടൗൺ റെസ്റ്റോ കഫേ എന്ന കടയാണ് നമിത ആരംഭിച്ചത്. ആറോളം പുതിയ സിനിമകൾ നമിത നായികയാവുന്നത് അന്നൗൺസ് ചെയ്തിട്ടുണ്ട്. കപ്പ്, ഇരവ്, എതിരെ എന്നിവയാണ് അതിൽ പ്രധാന ചിത്രങ്ങൾ.

അടുത്തിടെയാണ് കൂടുതൽ സ്റ്റൈലിഷ് ലുക്കുകളിൽ തിളങ്ങുന്ന ഒരു താരം കൂടിയാണ് നമിത. ഇപ്പോഴിതാ സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ ഒരിക്കൽ കൂടി നമിത തിളങ്ങിയിരിക്കുകയാണ്. രശ്മി മുരളീധരന്റെ സ്റ്റൈലിങ്ങിൽ മെറിൻ ജോർജ് എടുത്ത ഫോട്ടോസിൽ നമിതയെ കാണാനും സുന്ദരിയായിട്ടുണ്ട്. ക്യൂ ഡിസൈൻ സ്റ്റുഡിയോയുടെ ഔട്ട് ഫിറ്റിലാണ് നമിത ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

CATEGORIES
TAGS