‘പുതിയ സാഹസികതകൾക്ക് എപ്പോഴും യെസ് പറയും!! ഹോട്ട് ലുക്കിൽ മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ സജീവമായി നിന്ന് ഇടയ്ക്ക് ബ്രേക്ക് എടുത്ത് പോയ പഴയ നായികമാർ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. മീര ജാസ്മിൻ, നവ്യ നായർ, നിത്യ മേനോൻ തുടങ്ങിയ മലയാളികൾക്ക് പ്രിയങ്കരായ നായികാ സിനിമയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇതിൽ മലയാളികൾ ഏറെ ഉറ്റുനോക്കിയ ഒരു തിരിച്ചുവരവ് ആയിരുന്നു നടി മീര ജാസ്മിന്റെത്. അത് പറയാൻ കാരണവുമുണ്ട്.

പഴയ ഒരു മീരാജാസ്മിൻ ആയിട്ടായിരുന്നില്ല മീരയുടെ തിരിച്ചുവരവ്. സോഷ്യൽ മീഡിയയിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ സജീവമായിക്കൊണ്ടായിരുന്നു മീരയുടെ വരവ്. ജയറാം-സത്യൻ അന്തിക്കാട് സിനിമ മീര തിരിച്ചുവരവിൽ ചെയ്യുന്ന ആദ്യ സിനിമയായി. പിന്നീട് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തു മലയാളികളെ ഒന്നടങ്കം മീര അമ്പരിപ്പിച്ചു. ഇത് പഴയ മീര ജാസ്മിൻ ആണോ എന്ന് പലരും മൂക്കത്ത് വിരൽ വച്ചിരുന്നു.

മീരയുടെ പുതിയ രണ്ട് സിനിമകൾ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മലയാളത്തിൽ തന്റെ ഹിറ്റ് ജോഡിയായി നരേൻ ഒപ്പം പ്രധാന വേഷത്തിൽ എത്തുന്ന ‘ക്യൂൻ എലിസബത്ത്’ എന്ന ചിത്രവും, തമിഴിൽ സമുദ്രക്കനിയ്ക്ക് ഒപ്പം ‘വിമാനം’ എന്ന സിനിമയിലുമാണ് മീര അഭിനയിക്കുന്നത്. മീര ജാസ്മിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ട്രാവൽ ഡയറീസ് എന്ന ഹാഷ് ടാഗും മീര ഇതിനൊപ്പം ഇട്ടിട്ടുണ്ട്.

“പുതിയ സാഹസികതകൾക്ക് എപ്പോഴും യെസ് പറയും..”, എന്ന തലക്കെട്ടോടെ മീര ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. അഴകിയെ എന്നാണ് തമിഴ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്ന കമന്റുകൾ. സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിലാണ് മീര തിളങ്ങിയത്. ഒരു തവണ ദേശീയ അവാർഡും രണ്ട് തവണ സംസ്ഥാന അവാർഡും നേടിയിട്ടുള്ള മീര ജാസ്മിൻ, ഒരു തവണ തമിഴ് നാട് സർക്കാരിന്റെയും അവാർഡിന് അർഹയായിട്ടുണ്ട്.