‘അഴകിന്റെ അവസാന വാക്കോ!! റിസോർട്ടിൽ ഹോട്ട് ലുക്കിൽ നടി അന്ന രാജൻ..’ – വീഡിയോ വൈറൽ

അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ലിച്ചി എന്ന നായികാ കഥാപാത്രത്തിലൂടെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി അന്ന രാജൻ. ആദ്യ സിനിമയിൽ തന്നെ മികച്ച കഥാപാത്രവും വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തതോടെ അന്നയെ തേടി നല്ല അവസരങ്ങൾ എത്തി. രണ്ടാമത് മലയാളത്തിന്റെ മഹാനടനായ മോഹൻലാലിൻറെ നായികയായിട്ടാണ് അന്ന അഭിനയിച്ചത്.

ധാരാളം സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും മലയാളികൾ താരത്തിനെ ഓർത്തിരിക്കുന്നത് ലിച്ചിയിലൂടെയാണ്. സിനിമയിൽ വരുന്നതിന് മുമ്പ് ഒരു സ്വകാര്യ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഒരാളാണ്. അതെ ആശുപത്രിയുടെ പരസ്യ ഹോർഡിങ്ങിൽ കണ്ടിട്ടാണ് അന്നയ്ക്ക് സിനിമയുടെ ഓഡിഷനിലേക്ക് ക്ഷണം ലഭിക്കുന്നതും തുടർന്ന് ആ സിനിമയിൽ നായികയായി അവസരം ലഭിക്കുന്നത്.

അന്നയുടെ അഭിനയത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങൾ താരത്തിന് പിന്നീട് ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഒരേ ടൈപ്പ് കഥാപാത്രങ്ങളിലേക്ക് ഒതുങ്ങി പോകുന്നതായിട്ട് തോന്നിയിട്ടുള്ളത്. നാടൻ കഥാപാത്രങ്ങളിൽ നിന്ന് ഒരു ഗ്ലാമറസ് താരത്തിലേക്ക് അന്ന മാറുന്നുണ്ടോ എന്നും ഇപ്പോൾ സംശയമാണ്. അന്ന സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ തന്നെയാണ് അത് ഉറപ്പിക്കാൻ കാരണം.

അന്ന ഒരു റിസോർട്ടിൽ സമയം ചിലവഴിച്ചതിന്റെ വീഡിയോ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അതിലും അന്നയെ ഹോട്ട് ലുക്കിലാണ് കാണാൻ കഴിയുന്നത്. അന്നയുടെ സഹോദരൻ ഷോൺ രാജനാണ് വീഡിയോ എടുത്തിരിക്കുന്നത്. പച്ച ടി ഷർട്ടും പാന്റും ധരിച്ചാണ്‌ അന്ന റിസോർട്ടിൽ ചുറ്റിക്കറങ്ങിയത്. ഹണി റോസ് അന്നയ്ക്ക് മുന്നിൽ മാറി നിൽക്കുമെന്നാണ് ആരാധകർ ഇപ്പോൾ പതിവായി കമന്റുകൾ ഇടുന്നത്.