‘റിയാസും ഫിറോസും വീണ്ടും ബിഗ് ബോസിൽ!! മത്സരാർത്ഥികൾ അന്തംവിട്ടു..’ – ഇനി പൊളിക്കുമെന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അഞ്ചാമത്തെ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. മുൻ വർഷങ്ങളിലെ പോലെ മികച്ച മത്സരാർത്ഥികൾ വളരെ കുറച്ചുപേരെ ഉള്ളൂവെന്ന് പ്രേക്ഷകർക്ക് ആദ്യം മുതൽക്ക് തന്നെ അഭിപ്രായം ഉണ്ടായിരുന്നു. അഖിൽ മാരാർ, ശോഭ, ജുനൈസ്, വിഷ്ണു, റെനീഷ് എന്നിവർ മാത്രമാണ് ഇപ്പോൾ ഉളളതിൽ ഷോയിൽ എന്തെങ്കിലും കണ്ടെന്റ് കൊടുക്കുന്നവർ.

ബാക്കി പലരും സേഫ് ഗെയിം കളിച്ച് മുന്നോട്ട് പോവുകയാണെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ അവരെയും ആക്ടിവ് ആക്കാൻ വേണ്ടി ബിഗ് ബോസ്, പഴയ മത്സരാർത്ഥികളെ വീണ്ടും കൊണ്ടുവന്ന് റേറ്റിംഗ് കൂട്ടാനും ശ്രമിക്കുന്നുണ്ട്. അതിൽ മുൻ ആഴ്ചയിൽ മുൻ സീസണുകളിലെ മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും രജിത് കുമാറും ഷോയിൽ അതിഥികളായി എത്തിയിരുന്നു.

ആ ആഴ്ച ഒരുപാട് സംഭവങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും മുൻ മത്സരാർത്ഥികളെ അതിഥികളായി കൊണ്ടുവരുന്ന പരിപാടി ബിഗ് ബോസ് നടത്തിയിരിക്കുകയാണ്. ഈ തവണ കഴിഞ്ഞ വർഷത്തെ ഗെയിം ചേഞ്ചറും അതിന് മുൻ വർഷത്തിലെ ഗെയിം ചേഞ്ചറിനെയും ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്. റിയാസ് സലിം, ഫിറോസ് ഖാൻ എന്നിവരെയാണ് ബിഗ് ബോസ് വീണ്ടും ഷോയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ഇതിന്റെ പ്രൊമോ പുറത്തുവിട്ടിട്ടുമുണ്ട്. ഫിറോസ് വന്ന ഉടനെ തന്നെ അനിയൻ മിഥുൻ എന്ന മത്സരാർത്ഥിക്ക് ഇട്ടൊരു കോട്ടും കൊടുത്തിട്ടുണ്ട്. അതുപോലെ റിയാസ് ഈ വർഷം ഒറിജിനൽസ് ആണെന്ന് പറഞ്ഞിട്ട് മൊത്തം ഫേക്ക് ആയിട്ടുള്ളവരാണ് എന്ന് താകീതും മൂന്ന് മത്സരാർത്ഥികളെ മുന്നിൽ നിന്ന് പറയുന്നുമുണ്ട്. ഇവർ വന്നതോടെ മത്സരാർത്ഥികൾ എല്ലാം ആകെ അങ്കലാപ്പിൽ ആയിരിക്കുകയാണ്.