‘ബാങ്കോക്കിൽ കുടുംബത്തിന് ഒപ്പം സമയം ചിലവഴിച്ച് അഹാന, ക്യൂട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

താരങ്ങൾ കുടുംബങ്ങളിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു കുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന അച്ഛന്റെ പാതയിൽ സഞ്ചരിച്ച് സിനിമയിലേക്ക് തന്നെ എത്തിപ്പെടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. അഹാനയെ കൂടാതെ വേറെയും മൂന്ന് മക്കൾ കൃഷ്ണകുമാറിന് ഉണ്ട്. മൂന്ന് പേരും ഒട്ടുമിക്ക മലയാളികൾക്കും സുപരിചിതരാണ്.

അഹാനയെ കൂടാതെ ഇഷാനി, ഹൻസിക എന്നിവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മറ്റൊരു അനിയത്തി ദിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസെർ കൂടിയാണ്. ഡാൻസ് ചെയ്താണ് ഇഷാനി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. സഹോദരിമാർക്ക് ഒപ്പം അഹാന പല സ്ഥലങ്ങളിൽ യാത്ര പോവുകയും അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഒഴിവുസമയം കിട്ടുമ്പോൾ ഒക്കെ പോകാറുമുണ്ട്.

ഇപ്പോഴിതാ അഹാനയും അനിയത്തിമാരും അമ്മയ്ക്ക് ഒപ്പം തായ്‌ലൻഡിലെ ബാങ്കോക്കിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുകയാണ്. സൗത്ത് കൊറിയൻ ഗേൾ ഗ്രൂപ്പായ ബ്ലാക്ക് പിങ്കിന്റെ പരിപാടിയിൽ പങ്കെടുക്കുകയും അത് കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ഫോട്ടോസ് അഹാനയും അനിയത്തിമാരും പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയിൽ പോലും ആരാധകരുള്ള ടീമാണ് ബ്ലാക്ക് പിങ്ക്.

ഇത് കൂടാതെ ബാങ്കോക്കിലെ ബനിയൻ ട്രീ ഹോട്ടലിന്റെ റൂഫ് ടോപ്പിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇഷാനി, ഹൻസിക, അമ്മ സിന്ധു എന്നിവർക്ക് ഒപ്പമാണ് അഹാന യാത്ര പോയത്. ദിയയും അച്ഛൻ കൃഷ്ണകുമാറും ഈ തവണ യാത്രയിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്. നിരവധി ആരാധകരാണ് എല്ലാവരുടെയും പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.