‘എന്തൊരു അഴകിയാണ് ഈ വേഷത്തിൽ!! നീല സാരിയിൽ തിളങ്ങി നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ

ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനുശ്രീ. പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് ആരാധകരെ സ്വന്തമാക്കിയ ഒരാളാണ് അനുശ്രീ. സ്വാഭാവികമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ ഒരാളാണ് അനുശ്രീ. അനുശ്രീ അവതരിപ്പിച്ച വേഷങ്ങളിൽ പലതും സിനിമയിൽ നാടൻ കഥാപാത്രങ്ങളായിരുന്നു.

ഈ കഴിഞ്ഞ ദിവസം അനുശ്രീ നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ടസ് എന്ന സ്ഥാപനത്തിന്റെ ഒരു ചടങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നീല സാരിയിൽ അതിസുന്ദരിയായിട്ടാണ് അനുശ്രീ ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പ്രണവ് സി സുബാഷ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ഫോട്ടോസിന് ലഭിച്ചിരിക്കുന്നത്.

വീണ വിജിയുടെ ക്ലോത്തിങ് ബ്രാൻഡിലുള്ള സാരിയാണ് അനുശ്രീ ധരിച്ചത്. സാരി ഇത്രയും നന്നായി ചേരുന്ന ഒരു നായികാ ഇപ്പോൾ വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്. പിങ്കി വിശാലാണ് അനുശ്രീയ്ക്ക് മേക്കപ്പ് ചെയ്തത്. ഇതിന്റെ ഒരു വിഡിയോയും അനുശ്രീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും സാരിയിലുള്ള ചിത്രങ്ങൾ അനുശ്രീ പോസ്റ്റ് ചെയ്തിട്ടുണ്ട്. മിക്കപ്പോഴും അത് വൈറലാവാറുണ്ട്.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന സിനിമയാണ് അനുശ്രീയുടെ അവസാനമായി പുറത്തിറങ്ങിയത്. ഈ മാർച്ചിലാണ്‌ ആ സിനിമ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ അത്ര വിജയം നേടുകയും ചെയ്തിരുന്നില്ല. താര എന്ന സിനിമയാണ് ഇനി അനുശ്രീയുടെ ഇറങ്ങാനുളളത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ഈ വർഷം തന്നെ ആ സിനിമ റിലീസ് ഉണ്ടാവും.