‘മൂന്ന് മാസമായി ഫോണിൽ വിളിച്ച് തെറി, 10 മിനിറ്റ് കൊണ്ട് പിടികൂടി പൊലീസ്..’ – നന്ദി പറഞ്ഞ് ടിനി ടോം

‘മൂന്ന് മാസമായി ഫോണിൽ വിളിച്ച് തെറി, 10 മിനിറ്റ് കൊണ്ട് പിടികൂടി പൊലീസ്..’ – നന്ദി പറഞ്ഞ് ടിനി ടോം

സിനിമയിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് നടൻ മുകേഷ്. കൊല്ലം എം.എൽ.എ ആയ മുകേഷിന് പലപ്പോഴും നേരിടേണ്ടി വന്നിട്ടുള്ള ഒരു പ്രശ്നം അപരിചിതരിൽ നിന്ന് അദ്ദേഹത്തിന്റെ ഫോണിൽ കോളുകൾ വരികയും അദ്ദേഹം സംസാരിക്കുന്നത് റെക്കോർഡ് ചെയ്ത പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. ആദ്യമൊക്കെ എല്ലാവരും തമാശയായി കണ്ട സംഭവം പിന്നീട് സ്ഥിരമായി.

ഒടുവിൽ സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടുണ്ടെന്ന് ഒരാളുടെ റെക്കോർഡിൽ വന്നതോടെ മുകേഷിന് വ്യാജകോളുകളുടെ ശല്യം കുറയുകയും ചെയ്തു. മുകേഷ് ഒരു സിനിമക്കാരൻ എന്നതിൽ ഉപരി എം.എൽ.എ കൂടിയായതുകൊണ്ടാണ് ഇത്തരം കോളുകൾ വരുന്നതെന്ന് മനസ്സിലാകാം. പക്ഷേ മുകേഷിനെ പോലെ തന്നെ തനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് ഇപ്പോൾ വെളിപ്പെടുത്തിരിയിരിക്കുകയാണ് നടൻ ടിനി ടോം.

ഫേസ്ബുക്ക് ലൈവിലൂടെ എറണാകുളം സൈബർ പൊലീസിന് നന്ദി പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. ഫോൺ വിളിച്ച് സ്ഥിരമായി തെറി പറയുന്നുവെന്ന് ആരോപിച്ച് പരാതിയുമായി ടിനി സൈബർ സ്റ്റേഷനിൽ എത്തിയത്. വിളി കൂടിക്കൂടി വന്നപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു, അപ്പോൾ യുവാവ് മറ്റൊരു നമ്പറിൽ നിന്ന് വിളിക്കും. ഇങ്ങനെ നമ്പറുകൾ മാറി മാറി വിളിച്ച് അസഭ്യം പറയുമെന്ന് ടിനി പറയുന്നു.

സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് പരാതി കൊടുക്കാൻ തീരുമാനിച്ചത്. പരാതി കൊടുത്ത് വെറും 10 മിനിറ്റ് കൊണ്ട് തന്നെ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. ഷിയാസ് എന്നാണ് യുവാവിന്റെ പേര്. താൻ തിരിച്ചു പറയുന്നത് റെക്കോർഡ് ചെയ്ത പ്രചരിപ്പിക്കുകയാണ് പുള്ളിയുടെ ലക്ഷ്യമെന്ന് ടിനി പറയുന്നു. ചെറിയ മാനസിക പ്രശ്നമുള്ള ആളാണെന്ന് മനസ്സിലാക്കൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ പരാതി പിൻവലിച്ചെന്നും ടിനി ലൈവിൽ പറയുന്നുണ്ട്.

CATEGORIES
TAGS