‘ഇനി കാത്തിരിപ്പിന്റെ നാളുകൾ! രജനിയുടെ ‘ജയിലർ’ ഷൂട്ടിംഗ് പൂർത്തിയായി..’ – പ്രതീക്ഷയിൽ മോഹൻലാൽ ആരാധകർ

മലയാളത്തിന്റെ തലയും തമിഴ് നാടിന്റെ തലൈവറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ജയിലർ. മോഹൻലാൽ, രജനികാന്ത് മാസ്സ് കോംബോ ഇതുവരെ കാണാൻ പറ്റാത്ത ആരാധകർക്ക് അതിന് അവസാനമുണ്ടായിരിക്കുകയാണ്. നെൽസൺ ദിലിപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലറിൽ മോഹൻലാൽ അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിനോടകം പ്രേക്ഷകർ അതറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

ജയിലറിലെ മോഹൻലാലിന്റെ ഗെറ്റപ്പും മലയാളികളുടെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ മാസം ആദ്യം ഇറങ്ങിയ ടീസറിലും മോഹൻലാലിനെ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് ഭാഷകളിൽ നിന്നുള്ള സൂപ്പർസ്റ്റാറുകൾ ഒന്നിക്കുമ്പോൾ ബ്ലോക്ക് ബസ്റ്റാറിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ഓഗസ്റ്റ് പത്തിന് തിയേറ്ററുകളിൽ എത്തും.

സിനിമയുടെ ചിത്രീകരണം ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഈ കാര്യം നിർമ്മാതാക്കളായ സൺ പിച്ചേഴ്സ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്. നായികയായ തമന്ന, രജനികാന്ത്, നെൽസൺ എന്നിവർക്ക് പുറമേ മറ്റ് താരങ്ങളും അണിയറപ്രവർത്തകരുമുളള ഫോട്ടോസും സൺ പിച്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്. എല്ലാവരും ആവേശത്തിൽ ആണെന്ന് ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.

നെൽസൺ ബീസ്റ്റിൽ നിന്ന് കേൾക്കേണ്ടി വന്ന പഴി ഇതിലൂടെ മാറ്റാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മോഹൻലാലിൻറെ ഗസ്റ്റ് റോൾ എന്താണെന്ന് അറിയാൻ വേണ്ടിയാണ് മലയാളികൾ കാത്തിരിക്കുന്നത് പ്രധാന കാരണം. അതിഥി വേഷമാണെങ്കിൽ കൂടിയും മികച്ചതാവും എന്ന് മോഹൻലാൽ ആരാധകർ പ്രതീക്ഷ അർപ്പിക്കുന്നു. എന്തായാലും ഇനി രണ്ട് മാസം കൂടിയേ കാത്തിരിക്കേണ്ടതുള്ളൂ.