‘ഈ തവണ പൊടിപാറും മക്കളെ!! മഹേഷ് ബാബു ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

തെലുങ്കിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങുകയും പിന്നീട് സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുകയും ചെയ്ത താരമാണ് മഹേഷ് ബാബു. 1983-ൽ അഭിനയ ജീവിതം തുടങ്ങിയ മഹേഷ് ബാബു, കഴിഞ്ഞ നാല്പത് വർഷമായി സിനിമ മേഖലയിൽ തന്നെ സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ്. ഒരുപാട് ആരാധകരും മഹേഷിന് തെലുങ്കിലുണ്ട്. മഹേഷിന്റെ നിരവധി സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു വന്നിട്ടുണ്ട്.

ഈ വർഷം മഹേഷിന്റെ സിനിമകൾ ഒന്നും റിലീസിനില്ല. ജനുവരി 13 2024-ൽ മഹേഷിന്റെ അടുത്ത ചിത്രമായ ‘ഗുണ്ടുർ കാരം’ റിലീസ് ചെയ്യുന്നത്. തെലുങ്കിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുണ്ടുർ കാരം. ‘ആല വൈകുന്തപുരമുലൂ’ എന്ന അല്ലു അർജുൻ ചിത്രത്തിന് ശേഷം ത്രിവിക്രം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്.

ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഒരു കംപ്ലീറ്റ് മാസ്സ് ചിത്രമായിരിക്കും ഇതെന്ന് ഏകദേശം വ്യക്തമായി കഴിഞ്ഞു. മഹേഷിന്റെ ഒരു മാസ്സ് സീൻ തന്നെയാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ഒരു സൂപ്പർഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. അവസാനം ഇറങ്ങിയ സിനിമയും മഹേഷിന്റെ സൂപ്പർഹിറ്റായിരുന്നു. സർക്കാരു വാരി പാട്ടയായിരുന്നു ഇതിന് മുമ്പ് ഇറങ്ങിയത്.

ടീസർ കണ്ടിട്ട് പൊടി പാറുമെന്ന് ആരാധകർ കമന്റും ഇട്ടിട്ടുണ്ട്. പൂജ ഹെഗ്‌ഡെയാണ് നായികയായി ഇതിൽ അഭിനയിക്കുന്നത്. മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ത്രിവിക്രം-അല്ലു ചിത്രത്തിലും ജയറാം അഭിനയിച്ചിരുന്നു. അന്തരിച്ച മഹേഷിന്റെ അച്ഛൻ കൃഷ്ണയുടെ ജന്മദിന ദിവസത്തിലാണ് ടീസർ പുറത്തുവിട്ടത്. ഇത് ടീസറിൽ സൂചിപ്പിച്ചിട്ടുമുണ്ട്. താമൻ എസാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.


Posted

in

,

by