‘ബാങ്കോക്കിൽ ഷോർട്സിൽ ക്യൂട്ട് ലുക്കിൽ ഹൻസിക, ചന്ദ്രനെ പോലെ തിളക്കമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. മൂത്തമകൾ അഹാന സിനിമയിലൂടെ ശ്രദ്ധപിടിച്ചു പറ്റിയതെങ്കിൽ ബാക്കി മൂന്ന് മക്കൾ സമൂഹ മാധ്യമങ്ങളിൽ വീഡിയോസ് ചെയ്ത പ്രശസ്തരായവരാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളെ പോലെ തന്നെ വീഡിയോസ് ചെയ്യുന്ന ഒരാളാണ്.

നാല് പെൺമക്കളിൽ ഏറ്റവും ഇളയ കുട്ടിയാണ് ഹൻസിക. ചെറുപ്പമാണെങ്കിലും ഹൻസികയും ഒരുപാട് ആരാധകരുള്ള ഒരാളാണ്. ഈ പ്ലസ് പരീക്ഷയിൽ വിജയം നേടിയിരുന്നു ഹൻസിക. അന്ന് താൻ തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും ഹൻസിക പറഞ്ഞിരുന്നു. 78 ശതമാനം മാർക്കാണ് ഹൻസിക നേടിയത്. ഡാൻസും അല്ലാത്ത റീൽസും വ്‌ളോഗും ഒക്കെ ചെയ്ത ഹൻസിക താരമായി മാറി.

ഇപ്പോൾ ചേച്ചിമാർക്കും അമ്മയ്ക്കും ഒപ്പം തായ്‌ലൻഡിൽ പോയിരിക്കുകയാണ് ഹൻസിക. അവിടെ നിന്നുള്ള ചിത്രങ്ങൾ എല്ലാവരും പങ്കുവെക്കുന്നുണ്ട്. ഹൻസികയുടെ പുതിയ ചിത്രങ്ങളും ആരാധകർ വൈറലാക്കി കഴിഞ്ഞു. ഷോർട്സ് ധരിച്ച് ബാങ്കോക്കിലെ ബനിയൻ ട്രീ എന്ന ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഹൻസിക ആരാധകരുമായി പങ്കുവച്ചിട്ടുളളത്. പിറകിൽ ചന്ദ്രനെയും കാണാം.

ചന്ദ്രനെ പോലെ തിളങ്ങി നിൽക്കുന്ന എന്നാണ് ഹൻസികയുടെ ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ പറഞ്ഞിരിക്കുന്നത്. കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും ക്യൂട്ട് ആയിട്ടുള്ളത് ഹൻസിക ആണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഹൻസികയും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചേച്ചി അഹാന അഭിനയിച്ച ലൂക്കയിൽ താരത്തിന്റെ ചെറുപ്പം അവതരിപ്പിക്കാനുള്ള അവസരം ഹൻസികയ്ക്ക് ലഭിച്ചിരുന്നു.


Posted

in

by