‘കസ്റ്റമൈസ്ഡ് ലാൻഡ് റോവർ ഡിഫെൻഡർ സ്വന്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ..’ – വില അറിഞ്ഞാൽ ഞെട്ടും

മലയാള സിനിമയിലെ വാഹനപ്രേമികളുടെ കാര്യത്തിൽ സൂപ്പർസ്റ്റാറുകൾ മാത്രമല്ല, സ്റ്റാറുകളും യൂത്ത് സൂപ്പർസ്റ്റാറുകളുമെല്ലാം ഏറെ മുന്നിലാണ്. ഓരോ പുതിയ വാഹനം കേരളത്തിലേക്ക് വരുമ്പോഴും ആദ്യം തന്നെ സ്വന്തമാക്കാൻ സിനിമ താരങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഈ കൂട്ടത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരാളാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ മകൻ ദുൽഖറും വലിയ ഒരു ആഡംബര കാർ പ്രേമിയാണ്.

ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്ന കാര്യത്തിൽ ഇപ്പോൾ നടിമാരും ഒട്ടും പിന്നിൽ അല്ല. മലയാള സിനിമയിലെ കുറച്ച സൂപ്പർ താരങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ സ്വന്തമാക്കിയ ഒരു വാഹനമാണ് ലാൻഡ് റോവറിന്റെ ഡിഫൻഡർ. ഒരു കോടി മുതൽ രണ്ടര കോടിയിൽ അധികം രൂപ വരെയാണ് ഡിഫൻഡറിന്റെ കേരളത്തിലെ ഓൺ റോഡ് വില എന്ന് പറയുന്നത്.

മലയാളത്തിൽ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ആസിഫ് അലി, ജോജു ജോർജ് തുടങ്ങിയ താരങ്ങൾ ഈ ആഡംബര കാർ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആ നിരയിലെ ഒരാൾ കൂടി വന്നിരിക്കുകയാണ്. മലയാളത്തിന്റെ എവർഗ്രീൻ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന കുഞ്ചാക്കോ ബോബനാണ് ഇപ്പോൾ ലാൻഡ് റോവർ ഡിഫെൻഡർ സ്വന്തമാക്കിയിരിക്കുന്നത്. ചാക്കോച്ചൻ തന്നെ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

സ്വന്തം നിര്‍ദ്ദേശാനുസരണം രൂപമാറ്റം വരുത്തിയ ഡിഫൻഡർ മോഡലാണ് ചാക്കോച്ചൻ വാങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ ഓൺ റോഡ് വില എന്നത് വ്യക്തമല്ല. കറുപ്പ് നിറത്തിലെ ഡിഫൻഡർ ആണ് വാങ്ങിയത്. ഭാര്യയ്ക്കും മകനും അമ്മയ്ക്കും ഒപ്പമാണ് കുഞ്ചാക്കോ ബോബൻ തന്റെ പ്രിയപ്പെട്ട വാഹനം വാങ്ങാൻ എത്തിയത്. ചാക്കോച്ചന്റെ ഗ്യാരേജിലേക്ക് അങ്ങനെ ഒരു ആഡംബര വാഹനം കൂടി എത്തിയിരിക്കുകയാണ്.