‘ബ്ലൗസ് ലെസ് സാരിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി മഡോണ, എന്തൊരു അഴകെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു സിനിമയാണ് അൽഫോൺസ് പുത്രേൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന സിനിമ. മലയാളത്തിലെ ട്രെൻഡ് സെറ്റർ സിനിമകളിൽ ഒന്നായി കണക്കാക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രേമം. കേരളത്തിന് പുറത്ത് പ്രതേകിച്ച് തമിഴ് നാട്ടിലും ആന്ധ്രായിലും സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. സിനിമ വലിയ വിജയം നേടിയതോടെ പലർക്കും പുതുവഴികളും ലഭിച്ചു.

അതിൽ നായികമാരായി അഭിനയിച്ച നടിമാർ ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിമാരാണ്. അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റിയൻ എന്നിവരായിരുന്നു സിനിമയിൽ നായികമാരായത്. ഇവർ മൂന്ന് പേരും ഇന്ന് മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കൂടുതലായി അഭിനയിക്കുന്നത്. പ്രേമത്തിൽ ഏറ്റവും അവസാന സെക്ഷനിൽ എത്തുന്ന നായികയായിരുന്നു മഡോണ.

ക്യൂട്ട് ചിരിയോടുകൂടിയുള്ള മഡോണയെ പ്രേക്ഷകരുടെ മനസ്സിൽ പെട്ടന്ന് തന്നെ ഇടം പിടിച്ചു. ഒന്നിന് പിറകെ ഒന്നായി ഓരോ സിനിമകളിൽ നായികയായി അഭിനയിച്ച മഡോണ മലയാളത്തിൽ അവസാനം അഭിനയിച്ചത് പൃഥ്വിരാജ് ചിത്രമായ ബ്രതെഴ്സ് ഡേയിലാണ്. ഈ വർഷം പുറത്തിറങ്ങിയ തമിഴ് സിനിമയായ ‘കൊമ്പ് വന്താച്ച് സിങ്കംഡാ’-യാണ് അവസാനം പുറത്തിറങ്ങിയത്.

പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഈ താരസുന്ദരിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നത് കാണാറുണ്ട്. എല്ലാത്തരം വസ്ത്രങ്ങളും താരത്തിന് ചേരുമെന്ന് മഡോണ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബ്ലൗസ് ലെസ് സാരിയിൽ ഹോട്ട് ലുക്കിൽ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് മഡോണ. റായിമെസ് ഡിസൈനർ ബൗട്ടിക്കാണ് ഔട്ട് ഫിറ്റ്, ഉണ്ണി പി.എസാണ് മേക്കപ്പ്, സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ്. ജിക്സൺ ഫ്രാൻസിസാണ് മഡോണയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.