‘അനിയത്തിയെ പോലെ ചേച്ചിയും!! അതികഠിനമായ വർക്ക് ഔട്ടുമായി അഹാന കൃഷ്ണ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറും ഭാര്യയും നാല് പെണ്മക്കൾ അടങ്ങുന്ന കുടുംബത്തിലെ എല്ലാവരും തന്നെ മലയാളികൾക്ക് സുപരിചിതരാണ്. മൂത്തമകൾ അഹാന സിനിമയിൽ നായികയായി അഭിനയിച്ച് കൈയടി നേടിക്കൊണ്ടിരിക്കുകയാണ്. അഹാനയാണ് മറ്റു അനിയത്തിമാരെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കൊടുക്കാൻ കാരണമായത്.

അഹാനയ്ക്ക് ഒപ്പമുള്ള അനിയത്തിമാരുടെ ടിക് ടോക് വീഡിയോസ് ലോക്ക് ഡൗൺ നാളുകളിൽ ഒരുപാട് വൈറലായിരുന്നു. ദിയ, ഇശാനി, ഹൻസിക എന്നിങ്ങനെയാണ് അഹാനയുടെ അനിയത്തിമാരുടെ പേര്. അഹാനയെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ ഇവർക്കും ഒരുപാട് ആരാധകരുണ്ട്. ദിയ ഡാൻസിലൂടെ ശ്രദ്ധനേടിയപ്പോൾ, ഇഷാനി ഫിറ്റ് നെസ്, ബ്യൂട്ടി ടിപ്സ് നൽകി വൈറലായി.

ഇഷാനി ശരീരഭാരം കൂട്ടിയതിന്റെ ഒരു കുറച്ച് നാൾ മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു. ലോക്ക് ഡൗൺ നാളുകളിലെ താരത്തിന്റെ കൃത്യമായ വർക്ക് ഔട്ടും ഡയറ്റും കൊണ്ടാണ് ഇഷാനി പുതിയ ലുക്കിലേക്ക് എത്തിയത്. ഇപ്പോഴിതാ അനിയത്തിയുടെ പാത പിന്തുടർന്നിരിക്കുകയാണ് ചേച്ചി അഹാനയും. വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ തന്റെ യൂട്യൂബിൽ പങ്കുവച്ചിരുന്നു.

യൂട്യൂബ് ഷോർട്സ്-ലാണ് അഹാന വീഡിയോ ഇട്ടത്. 15 സെക്കന്റ് മാത്രമുള്ള വീഡിയോയിൽ ജിം ഡ്രെസ്സിൽ അഹാന അതികഠിനമായ വർക്ക് ഔട്ട് ചെയ്യുന്നത് കാണാം. അതിന് ശേഷം ഡാൻസ് കളിക്കുന്ന അഹാനയെയും വീഡിയോയിൽ കാണാൻ സാധിക്കും. ഇത്തരം വീഡിയോ കുറച്ചുകൂടി ദൈർഖ്യമുള്ളത് വേണമെന്ന് ആണ് ആരാധകരുടെ ആവശ്യം. ഒരു ലക്ഷത്തിൽ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.


Posted

in

by