‘വിന്റേജ് ലുക്കിൽ മോഹൻലാൽ!! രജനിയുടെ ജയിലർ റിലീസ് ഡേറ്റ് അന്നൗൻസ്‌മെന്റ് ടീസർ..’ – വീഡിയോ വൈറൽ

ബീസ്റ്റിന് ശേഷം സംവിധായകൻ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് നായകനായി എത്തുന്ന ജയിലർ റിലീസ് ഡേറ്റ് പ്രഖ്യാപിപ്പിച്ചു. റിലീസ് തീയതി അന്നൗൺസ് ചെയ്യാൻ വേണ്ടി ഒരു ചെറിയ ടീസർ ഇറക്കികൊണ്ടാണ് അണിയറപ്രവർത്തകർ ഞെട്ടിച്ചത്. മലയാളികളുടെ അഭിമാനമായ മോഹൻലാൽ ചിത്രത്തിൽ ഗസ്റ്റ് റോളിൽ അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് പത്തിനാണ് സിനിമയുടെ റിലീസ് അന്നൗൻസ് ചെയ്തിരിക്കുന്നത്.

ടീസറിൽ മോഹൻലാലിനെയും കാണിച്ചിട്ടുണ്ട്. വിന്റേജ് ലുക്കിൽ കട്ട സ്റ്റൈലിഷ് ആയിട്ടാണ് മോഹൻലാലിനെ ടീസറിൽ കാണാൻ സാധിച്ചിരിക്കുന്നത്. ഫ്ലാഷ് ബാക്കിൽ വരുന്ന കഥാപാത്രമാണോ മോഹൻലാൽ ചെയ്യുന്നതെന്ന് സംശയം ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. ഗസ്റ്റ് റോളാണെങ്കിലും നല്ലതാണെങ്കിൽ തിയേറ്ററുകളിൽ മോഹൻലാൽ ആരാധകർക്ക് ആവേശം കൊള്ളിക്കുന്ന രംഗങ്ങളും ഉണ്ടാവും.

അനിരുദ്ധ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഒരു കടുത്ത മോഹൻലാൽ ആരാധകനായ അനിരുദ്ധ് മോഹൻലാലിന് വേണ്ടി മികച്ച ബിജിഎം തന്നെ ചെയ്യാമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രജനികാന്തിന്റെ നിറഞ്ഞാട്ടം തന്നെയായിരിക്കുമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. തെന്നിന്ത്യയിൽ നിന്ന് ഒരുപാട് താരങ്ങളാണ് ഉള്ളത്. കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാർ, ജാക്കി ഷൊറോഫ്, സുനിൽ, തമന്ന, രമ്യ കൃഷ്ണൻ. എന്നിവരാണ് മറ്റ് പ്രധാന റോളുകൾ ചെയ്യുന്നത്.

മലയാളത്തിൽ നിന്ന് വിനായകൻ, മിർണ മേനോൻ തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ഇവരെയും ടീസറിൽ കാണിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഒരു നീണ്ടതാര നിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സൺ പിച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. പേട്ട, ദർബാർ തുടങ്ങിയ സിനിമകൾക്ക് ശേഷം അനിരുദ്ധ് സംഗീതം ചെയ്യുന്ന രജനികാന്ത് ചിത്രം കൂടിയാണ് ജയിലർ.