‘സാരിയിൽ ഇത്രയും ഗ്ലാമറസ് ആകാൻ പറ്റുമോ!! ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് അന്ന രാജൻ..’ – വീഡിയോ കാണാം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമ റിലീസ് ചെയ്തിട്ട് ആറ് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പരീക്ഷണ ചിത്രമായി ഇറങ്ങിയ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറുകയും ആന്റണി വർഗീസ് എന്ന പുത്തൻ യൂത്ത് സ്റ്റാറിന്റെ താരോദയത്തിന്റെ ഉയർച്ചയുടെ തുടക്കം സംഭവിക്കുകയും ചെയ്തിരുന്നു.

നായകൻ മാത്രമല്ല, നായികയായി അഭിനയിച്ച പുതുമുഖത്തിനും ഒരുപാട് ആരാധകരെയും അവസരങ്ങളും ലഭിക്കുകയുണ്ടായി. അന്ന രാജൻ ആണ് അതിൽ നായികയായി അഭിനയിച്ചത്. ആദ്യ സിനിമ ആയിരുന്നിട്ട് കൂടിയും അന്ന രാജൻ വളരെ ഗംഭീരമായി അത് അവതരിപ്പിച്ചു. കലാപരമായി യാതൊരു ബന്ധവും അന്നയ്ക്ക് അതിന് മുമ്പുണ്ടായിരുന്നില്ല. സിനിമയിൽ വരുന്നതിന് മുമ്പ് ഒരു നേഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായതോടെ അന്ന അത് രാജിവച്ച ശേഷം സിനിമയിൽ കൂടുതൽ സജീവമായി. ഒന്നിന് പിറകെ ഒന്നായി സിനിമകൾ വന്നെങ്കിലും ആദ്യ സിനിമയിലേതുപോലെയുള്ള കഥാപാത്രങ്ങൾ അന്നയ്ക്ക് ലഭിച്ചിരുന്നില്ല. എങ്കിലും സൂപ്പർസ്റ്റാർ സിനിമകളിൽ അന്ന നായികയായി അഭിനയിച്ചു. തിരിമാലിയാണ് അന്ന നായികയായി അഭിനയിച്ച റിലീസായ അവസാന ചിത്രം.

അതേസമയം അന്ന രാജന്റെ ഏറ്റവും പുതിയ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കറുപ്പ് നിറത്തിലെ സാരിയിൽ അതീവ ഹോട്ട് ലുക്കിൽ തിളങ്ങിയ അന്നയുടെ വീഡിയോ എടുത്തിരിക്കുന്നത് അജ്മൽ ഫോട്ടോഗ്രാഫിയാണ്. അതിന്റെ ഫോട്ടോസ് അന്ന പങ്കുവച്ചിട്ടുണ്ട്. ഒന്നുകൂടി ശ്രമിച്ചാൽ ഹണി റോസിനെ കടത്തിവെട്ടാമെന്നൊക്കെ ചില കമന്റുകൾ വന്നിട്ടുണ്ട്.