‘വളക്കാപ്പ് ചടങ്ങിൽ ഭർത്താവിനെ വീഡിയോ കോളിൽ വിളിച്ച് നടി ഷംന കാസിം..’ – ഫോട്ടോസ് വൈറൽ

2004-ൽ പുറത്തിറങ്ങിയ മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഷംന കാസിം. പിന്നീട് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഷംന മോഹൻലാൽ ചിത്രമായ അലി ഭായിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകരുടെ ശ്രദ്ധനേടി എടുക്കുന്നത്. അതെ വർഷം തന്നെ തെലുങ്കിൽ നായികയായി അരങ്ങേറുകയും ചെയ്തിരുന്നു ഷംന.

പിന്നീട് ഇങ്ങോട്ട് ഷംന തെന്നിന്ത്യൻ ഭാഷകളിൽ ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിരുന്നു. മലയാളം പോലെ തന്നെ തെലുങ്കിലും തമിഴിലും ഷംന ഒരുപാട് സിനിമകൾ ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ഷംന വിവാഹിതയായത്. വിവാഹ ശേഷവും തന്റെ മേഖലയിൽ സജീവമായി ഷംന നിന്നു.

തെലുങ്കിൽ ഷൂട്ടിംഗ് നടക്കുന്ന ദസരയാണ് ഷംനയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. അഭിനയം കൂടാതെ നല്ലയൊരു നർത്തകി കൂടിയാണ് ഷംന കാസിം എന്ന് താരം തന്നെ തെളിയിച്ചിട്ടുണ്ട്. കുറച്ച് നാൾ മുമ്പായിരുന്നു ഷംന താൻ ഒരു അമ്മായാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ദുബൈയിൽ ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.

ഇപ്പോഴിതാ ഷംന തന്റെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. വളക്കാപ്പ് ചടങ്ങിന് ഷംനയുടെ ഭർത്താവിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ വീഡിയോ കോളിലൂടെ ഷംന ആ മനോഹരമായ നിമിഷങ്ങൾ ഭർത്താവിന് കാണിച്ചുകൊടുക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സ്റ്റുഡിയോ 360-യാണ് ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോസും എടുത്തിരിക്കുന്നത്.