‘നീല ഗൗണിൽ ഗ്ലാമറസ് ലുക്കിൽ നടി ഗോപിക രമേശ്, ഹോട്ടിയെന്ന് നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ. ചെറിയ ബഡ്ജറ്റിൽ ഷൂട്ട് ചെയ്‌ത്‌ ഇറങ്ങിയ ചിത്രം തിയേറ്ററുകളിൽ അമ്പത് കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്ത ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.

സ്കൂൾ പ്ലസ് ടു കാലഘട്ടത്തിന്റെ കഥപറയുന്ന ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിൽ മാത്യു അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന് അനശ്വര അവതരിപ്പിച്ച കീർത്തി അല്ലാതെ മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നു. പ്ലസ് ടുവിൽ പഠിക്കുമ്പോൾ ജൂനിയറായി പ്ലസ് വണിൽ എത്തിയ സ്റ്റെഫി എന്ന കഥാപാത്രമായിട്ടാണ് ജെയ്സൺ പ്രണയത്തിലാവുന്നത്.

ഒരു വികാരവുമില്ലാത്ത കാമുകി എന്ന് ജെയ്സൺ വിശേഷിപ്പിച്ച സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പുതുമുഖമായ ഗോപിക രമേശ് ആയിരുന്നു. ഗോപികയുടെ മികച്ച പ്രകടനം കൊണ്ട് തന്നെ കൂടുതൽ അവസരങ്ങൾ താരത്തിനെ തേടിയെത്തി. തമിഴിൽ വോർട്സ് എന്ന വെബ് സീരിസിൽ വരെ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന ഗോപിക, വാങ്ക്, ഫോർ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഗ്ലാമറസ് മോഡലായും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഗോപിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകരെ വീണ്ടും അമ്പരിപ്പിച്ചിരിക്കുകയാണ്. നീല നിറത്തിലെ ഗൗണിൽ ഹോട്ട് ലുക്കിൽ തിളങ്ങിയപ്പോൾ അതിന് താഴെ നടി നന്ദന വർമ്മ ഹോട്ടി എന്ന കമന്റും ഇട്ടിട്ടുണ്ട്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് ചിത്രങ്ങൾ എടുത്തപ്പോൾ അരുൺ ദേവാണ് ഔട്ട്.ഫിറ്റ് ചെയ്തത്. വിജിത വിക്രമനാണ് മേക്കപ്പ് ചെയ്തത്.


Posted

in

by