‘അന്ന് ഞാൻ അഞ്ചിലാണ്, അയാൾ ചെയ്തത് എന്താണെന്ന് പോലും മനസ്സിലായിരുന്നില്ല..’ – മോശം അനുഭവത്തെ കുറിച്ച് അനശ്വര

സിനിമയിൽ എത്തി വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ അനശ്വര ഇന്ന് നായികയായി തിളങ്ങി നിൽക്കുകയാണ്. സിനിമയ്ക്ക് പുറത്ത് തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നുപറയുന്ന ഒരാളാണ് അനശ്വര. വസ്ത്രധാരണത്തെ കുറിച്ചും വ്യക്തമാണ് കാഴ്ചപ്പാടുണ്ട്.

ഒരു അഭിമുഖത്തിൽ ഈ കഴിഞ്ഞ ദിവസം അനശ്വര പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെ കുറിച്ചാണ് അനശ്വര സംസാരിച്ചത്. അനശ്വരയുടെ വാക്കുകൾ, “ഞാൻ ബസിൽ യാത്ര ചെയ്യുന്ന സമയത്ത്, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, ബസിൽ അധികം ആളുകൾ ഒന്നുമില്ലായിരുന്നു. ഞാൻ എന്റെ അച്ഛന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.

ആരും അധികം ഉണ്ടായിരുന്നില്ല.. മൂന്ന്, നാല് ആളുകൾ ചിന്നിച്ചിതറി അവിടെയും ഇവിടെയുമൊക്കെ ഇരിപ്പുണ്ടായിരുന്നു. ഏതോ ഒരു പുള്ളി പിറകിൽ വന്നിരുന്നു. ഷൂ ഷൂ എന്ന് വിളിച്ചു. എനിക്ക് അറിയുന്ന ഒരു ചേച്ചി എന്റെ അടുത്തിരിപ്പുണ്ടായിരുന്നു. എനിക്ക് അറിയില്ല എന്നെയാണോ വിളിക്കുന്നത് എന്ന്.. ഞാൻ തിരിഞ്ഞു നോക്കുന്ന സമയത്ത് പുള്ളി അവിടെയിരുന്ന് എന്നെ നോക്കി സ്വയംഭോ.ഗം ചെയ്യുകയായിരുന്നു. എനിക്ക് അറിയില്ലായിരുന്നു ആ പുള്ളി എന്താണ് ചെയ്യുന്നത് എന്ന്!

എന്റെ അമ്മ എനിക്ക് ഗുഡ് ആൻഡ് ബാഡ് ടച്ച് ഒക്കെ പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരാളാണ് അതിൽ ഒരു സുഖം കണ്ടെത്തുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ അടുത്തിരുന്ന ചേച്ചിയോട് ഇത് പറഞ്ഞു. അപ്പോൾ ചേച്ചി എഴുന്നേറ്റു.. അപ്പോൾ തന്നെ പുള്ളി എഴുന്നേറ്റുപോയി. എനിക്ക് ഇപ്പോൾ ആലോചിക്കുമ്പോഴും അത്!! ആ പുള്ളിയുടെ വീട്ടിലെ ആളുകളുടെ അവസ്ഥ, ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ ഒക്കെ അവസ്ഥ!

എനിക്ക് ഭയങ്കര അസ്വസ്ഥതയുളവാക്കുന്ന ഒരു സംഭവമായിരുന്നു അത്. എനിക്ക് ഇപ്പോഴും ആ വ്യക്തിയെ പറ്റും അതുപോലെയുള്ള ആളുകളെ പറ്റി ആലോചിക്കുമ്പോഴും അസ്വസ്ഥതയാണ്. വലുതായി കഴിഞ്ഞ് അതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ തിരിച്ചറിവ് ആയല്ലോ.. എന്താണ് അവർ ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള ഒരിതുണ്ട്. അതുകൊണ്ട് തന്നെ നല്ല അടി കൊടുക്കും..”, അനശ്വര താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് പറഞ്ഞു.