‘ഹോട്ട് ലുക്ക് എന്നൊക്കെ പറയുന്നത് ഇതാണ്!! ചുവപ്പിൽ അമ്പരിപ്പിച്ച് നടി ഹണി റോസ്..’ – ഫോട്ടോസ് കണ്ടു നോക്കൂ

സിനിമകളിൽ അഭിനയിക്കുന്ന തിരക്കുകളേക്കാൾ ഇന്ന് നിന്ന് തിരിയാൻ സമയം ഇല്ലാത്ത ഒരാളായി മാറിയ താരമാണ് നടി ഹണി റോസ്. ഷൂട്ടിംഗ് തിരക്കുകൾ അല്ലാതെ എന്താണ് എന്ന് ചിന്തിക്കുന്നവർക്ക് മുന്നിലേക്ക് മിക്ക ദിവസങ്ങളിലും ഉദ്‌ഘാടനങ്ങൾ നടത്തി സജീവമായി നിൽക്കുന്ന ഹണി റോസിനെയാണ് മലയാളികൾക്ക് സാധിക്കുന്നത്. ഒരു ദിവസം പോലും അതിനൊരു കുറവും വന്നിട്ടില്ല.

എന്തിന് മലയാളികൾ ഭൂരിഭാഗം പേരും ഇന്ന് ഹണി റോസിനെ വിളിക്കുന്നത് “ഉദ്‌ഘാടന റാണി” എന്നാണ്. നന്ദമൂരി ബാലകൃഷ്ണയ്ക്ക് ഒപ്പമുള്ള വീര സിംഹ റെഡഢിയാണ് ഹണി അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയത്. ഒ.ടി.ടി റിലീസും അതിന്റെ കഴിഞ്ഞിട്ടുണ്ട്. ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ മലയാളത്തിൽ പുറത്തിറങ്ങാൻ പോകുന്ന റാണിയാണ് ഹണിയുടെ അടുത്ത സിനിമ.

ഈ കഴിഞ്ഞ ദിവസം കോഴിക്കോട് ബാലുശേരിയിൽ പുതിയതായി ആരംഭിച്ച ഷോറൂമിന്റെ ഉദ്‌ഘാടനത്തിന് ഹണി റോസ് പങ്കെടുത്തിരുന്നു. ചുവപ്പ് നിറത്തിലെ ഗൗൺ ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിൽ തന്നെയാണ് ഹണി ചടങ്ങിൽ പങ്കെടുത്തിരുന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോസും ഹണി റോസ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഈ കാര്യത്തിൽ ഹണിയെ കടത്തിവെട്ടാൻ ആരുമില്ലെന്ന് ആരാധകർ പറയുന്നു.

ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങൾ നടത്തി ഗിന്നസ് ബുക്കിൽ ഇടംപിടിക്കുമോ എന്നും ചിലർ കമന്റുകളിൽ ചോദിക്കുന്നുണ്ട്. ഇത് മടുക്കുകയില്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഹോട്ട് ലുക്ക് എന്നൊക്കെ പറഞ്ഞാൽ ഇതാണെന്നും ചില കമന്റുകൾ ഹണിയെ പ്രശംസിച്ചും വന്നിട്ടുണ്ട്. മലയാളത്തിൽ ഹണിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ മോഹൻലാലിന് ഒപ്പമുള്ള മോൺസ്റ്റർ ആയിരുന്നു.