‘നീലത്താമരയിലെ കുഞ്ഞിമാളു ആണോ ഇത്!! ബീച്ചിൽ ഹോട്ട് ലുക്കിൽ അർച്ചന കവി..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി അർച്ചന കവി. യെസ് ഇന്ത്യാവിഷൻ എന്ന ചാനലിൽ ജോലി ചെയ്തിരുന്ന അർച്ചന അതിൽ പിന്നീട് അവതാരകയായി മാറുകയും അങ്ങനെ ലാൽ ജോസ് ആ ഷോ കാണാൻ ഇടയാവുകയും താരത്തിന് അഭിനയിക്കാൻ അവസരം ലഭിക്കുകയും ആയിരുന്നു. അതൊരു മികച്ച തുടക്കമായി മാറി.

പിന്നീട് മമ്മി ആൻഡ് മീ, ബേസ്ഡ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പേപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, നാടോടി മന്നൻ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു. സ്റ്റാൻഡ് കോമേഡിയനായ അബീഷ് മാത്യുവുമായി 2016-ൽ വിവാഹിതയായ അർച്ചന കവി പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്നു. അർച്ചനയും അഭീഷും തമ്മിൽ വേർപിരിയുകയും ചെയ്തു. തമിഴിലും അർച്ചന അഭിനയിച്ചിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം അർച്ചനയെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ കാണുകയും ചെയ്തു. മഴവിൽ മനോരമയിലെ റാണി രാജ എന്ന പുതിയ സീരിയലിലാണ് അർച്ചന പ്രധാന വേഷത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. അർച്ചനയുടെ ആദ്യ സീരിയലായിരുന്നു. പക്ഷേ സീരിയൽ തുടങ്ങി ചുരുങ്ങിയ എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ തന്നെ അർച്ചന അതിൽ നിന്ന് പിന്മാറുകയുംക് ചെയ്തിരുന്നു.

ഇനി സിനിമയിലൂടെ മടങ്ങി വരുമെന്നാണ് മലയാളികൾ പ്രതീക്ഷിക്കുന്നത്. അതെ സമയം കടൽ തീരത്ത് സൂര്യാസ്തമയ സമയത്ത് അത് കണ്ട് നിൽക്കുന്ന തന്റെ ഫോട്ടോസ് അർച്ചന പങ്കുവച്ചത് വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഹോട്ട് ലുക്ക് എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് വിശേഷിപ്പിച്ചത്. പഴയ നീലത്താമരയിലെ കുഞ്ഞിമാളുവാണോ ഇതെന്ന് പലർക്കും സംശയം തോന്നിപോകും.


Posted

in

by