‘സന്തോഷം ഒരു ചോയിസാണ്, റിസൾട്ട് അല്ല!! റിസോർട്ടിൽ സമയം ചിലവഴിച്ച് അമൃതയും ഗോപിസുന്ദറും..’ – വീഡിയോ വൈറൽ

‘സന്തോഷം ഒരു ചോയിസാണ്, റിസൾട്ട് അല്ല!! റിസോർട്ടിൽ സമയം ചിലവഴിച്ച് അമൃതയും ഗോപിസുന്ദറും..’ – വീഡിയോ വൈറൽ

സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഷോയിലെ ഏറെ പ്രശസ്തയായ ഒരു മത്സരാർത്ഥി കൂടിയായിരുന്നു അമൃത. ആഗതൻ എന്ന സിനിമയിലെ ഒരു ഹിറ്റ് ഗാനത്തിലൂടെയാണ് അമൃത പിന്നണി ഗായികയായി ശ്രദ്ധനേടുന്നത്. ജൂണിലെ മിന്നി മിന്നി എന്ന പാട്ടാണ് സിനിമകളിൽ അമൃതയ്ക്ക് ഏറെ പ്രശസ്തി നേടി കൊടുത്തത്.

ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ അമൃത ഈ മെയിലാണ് സംഗീത സംവിധായകനായ ഗോപി സുന്ദറുമായി റിലേഷൻഷിപ്പിലാണ് എന്ന് വെളിപ്പെടുത്തിയത്. ഗോപി സുന്ദർ തെലുങ്കിലും കന്നഡയിലും സംഗീത സംവിധാനം ചെയ്ത നിറഞ്ഞ് നിൽക്കുന്ന സമയമാണ്. ഗോപിസുന്ദറും നേരത്തെ വിവാഹിതനായ ഒരാളാണ്. അതുപോലെ മറ്റൊരു ഗായികയായുമായി ലിവിങ് ടുഗെതർ റിലേഷനിലുമായിരുന്നു.

അമൃതയുമായി ഒന്നിക്കുന്നു എന്ന് തീരുമാനിച്ചപ്പോൾ ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ ധാരാളം വിമർശനങ്ങളും പരിഹാസ കമന്റുകളും ലഭിച്ചിരുന്നു. അതിനൊക്കെ തങ്ങളുടെ പോസ്റ്റുകളിലൂടെ തന്നെ മറുപടികളും ഇരുവരും നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തേക്കടിയിലെ ഒരു റിസോർട്ടിൽ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസും പങ്കുവച്ചിരിക്കുകയാണ് അമൃത.

“സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്.. ഫലമല്ല.. നിങ്ങൾ സന്തോഷവാനായിരിക്കാൻ തിരഞ്ഞെടുക്കുന്നത് വരെ ഒന്നും നിങ്ങളെ സന്തോഷിപ്പിക്കില്ല.. സന്തോഷമായി തുടരാൻ തിരഞ്ഞെടുക്കുക..”, അമൃത റിസോർട്ടിൽ ഓടിനടക്കുന്ന ഒരു വീഡിയോടൊപ്പം കുറിച്ചു. ഗോപിസുന്ദറാണ് ആ മനോഹരമായ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. വർക്കലയിലെ ഒരു ബീച്ച് ഹോട്ടലിന് മുന്നിലുള്ള ഫോട്ടോസും ഇരുവരും പോസ്റ്റ് ചെയ്തിട്ടുണ്ട്. അടിച്ചുപൊളിക്കൂ എന്ന് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS