‘ചേട്ടച്ഛന്റെ മീനാക്ഷി അല്ലേ ഇത്!! വിന്ദുജ മേനോൻ ഇപ്പോൾ എവിടെയാണെന്ന് അറിയുമോ..’ – ഫോട്ടോസ് വൈറൽ

ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് നടി വിന്ദുജ മേനോൻ. അതിന് ശേഷം നിരവധി സിനിമകളിൽ വിന്ദുജ അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായ പവിത്രത്തിലെ കഥാപാത്രമാണ് വിന്ദുജയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. അതിലെ മീനാക്ഷി എന്ന കഥാപാത്രം ഇന്നും മലയാളികൾ മറന്നിട്ടില്ല.

മോഹൻലാലിന്റെ അനിയത്തിയായിട്ടാണ് വിന്ദുജ അതിൽ അഭിനയിക്കുന്നതെങ്കിലും ചേട്ടച്ഛൻ എന്നാണ് മീനാക്ഷി എന്ന കഥാപാത്രം വിളിക്കുന്നത്. ക്ലൈമാക്സ് രംഗങ്ങൾ കണ്ടാൽ ഇന്നും കരയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. ആ സിനിമയ്ക്ക് ശേഷം നിരവധി സിനിമകളിൽ സഹനടിയായും നായികയുമെല്ലാം വിന്ദുജ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിൻറെ തന്നെ പിൻഗാമിയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

ഞാൻ ഗന്ധർവ്വൻ, സമുദായം, ടോം ആൻഡ് ജെറി, ശ്രീരാഗം, പുതുക്കോട്ടയിലെ പുതുമണവാളൻ, ആയിരം നാവുള്ള അനന്തൻ, കിള്ളിക്കുറുശ്ശിയിൽ കുടുംബ മേള, മൂന്ന്കോടിയും മുന്നൂറ് പവനും, സൂപ്പർമാൻ തുടങ്ങിയ സിനിമകളിൽ വിന്ദുജ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം വിന്ദുജ ആകെ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. 2016-ൽ ഇറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ.

വിവാഹ ശേഷം ഭർത്താവിനൊപ്പം മലേഷ്യയിലാണ് വിന്ദുജ താമസിക്കുന്നത്. രാജേഷ് കുമാർ എന്നാണ് വിന്ദുജയുടെ ഭർത്താവിന്റെ പേര്. നേഹ എന്ന പേരിൽ ഒരു മകളും താരത്തിനുണ്ട്. ഇപ്പോഴിതാ സിംഗപ്പൂരിലെ ഈസ്റ്റ് കോസ്റ്റ് ബീച്ചിന് മുന്നിൽ ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഇപ്പോൾ സിംഗപൂരിലാണോ താമസിക്കുന്നതെന്ന് ആരാധകരിൽ ചിലർ ചോദിക്കുന്നുണ്ട്.

കുടുംബത്തിനൊപ്പം ട്രിപ്പ് പോയതാണോ എന്നും വ്യക്തമല്ല. എന്തായാലും ചേട്ടച്ഛന്റെ മീനൂട്ടി ആളാകെ മാറി പോയി. സ്റ്റൈലിഷ് ലുക്കിലാണ് വിന്ദുജയെ ഇപ്പോൾ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. സ്ത്രീ, ജ്വാലായി തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. ധാരാളം ടെലിവിഷൻ ഷോകളിലും കുക്കറി പരിപാടികളിലും വിന്ദുജ ഭാഗമായിട്ടുണ്ട്.


Posted

in

by