‘ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കേണ്ട എന്ന് ജീവിതം നമ്മെ പഠിപ്പിക്കുന്നു..’ – പോസ്റ്റുമായി നടി ദീപ തോമസ്

സമൂഹ മാധ്യമങ്ങൾ വരുന്നതിന് കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ദൃശ്യമാധ്യമ രംഗങ്ങളിൽ നടക്കുന്ന എന്തെങ്കിലും ടെലിവിഷൻ പ്രോഗ്രാമുകളോ സിനിമയോ സീരിയലുകളോ ഒക്കെ ഉണ്ടായിരുന്നോള്ളു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പല തരത്തിലുള്ള പ്ലാറ്റുഫോമുകളാണ് ഉള്ളത്. അതിൽ തന്നെ ഇന്നും മുന്നിൽ നിൽക്കുന്നത് യൂട്യൂബ് തന്നെയാണ്.

യൂട്യൂബിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ ഒരു ടീമാണ് കരിക്ക്. വീഡിയോസും വെബ് സീരീസുകളും ചെയ്ത അവർ മലയാളികൾക്ക് ഏറെ വേണ്ടപ്പെട്ടവരായി മാറി. അങ്ങനെ കരിക്കിന്റെ വെബ് സീരീസുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ദീപ തോമസ്. റോക്ക് പേപ്പർ സസിസ്സേർസ് എന്ന വെബ് സിരീസിലാണ്‌ ദീപ തോമസ് ശ്രദ്ധേയമായ കഥാപാത്രം ആദ്യം ചെയ്തത്.

അതിൽ ശ്രദ്ധനേടിയതോടെ സിനിമകളിൽ നിന്ന് വരെ ദീപയ്ക്ക് അവസരങ്ങൾ ലഭിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലാണ് ആദ്യം ദീപ അഭിനയിച്ചത്. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം മോഡലിംഗ് രംഗത്തേക്ക് വരികയും പിന്നീട് അഭിനയത്തിലേക്ക് വരികയുമായിരുന്നു. മോഹൻകുമാർ ഫാൻസ്‌ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു.

ഹോം എന്ന സിനിമയിലാണ് ദീപ തോമസ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ ദീപ പലതിനുമുള്ള മറുപടി എന്ന പോലെ പങ്കുവച്ച പുതിയ പോസ്റ്റിലെ ക്യാപ്ഷനാണ് ശ്രദ്ധനേടുന്നത്. “ആരെയാണ് വിശ്വസിക്കേണ്ടതെന്നും വിശ്വസിക്കരുതെന്നും അനുദിന ജീവിതം നമ്മെ പഠിപ്പിക്കുന്നു..” എന്ന് ഒരു സെൽഫി ചിത്രത്തോടൊപ്പം ദീപ തോമസ് കുറിച്ചിരിക്കുന്നത്.