‘നീല ജീൻസ്‌ ഷോർട്സിൽ കട്ട സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇന്നത്തെ കാലത്ത് സിനിമയിൽ നായികയായി അഭിനയിച്ചു കഴിഞ്ഞാൽ മറ്റു റോളുകൾ ലഭിച്ചാൽ അത് ചെയ്യാൻ മടി കാണിക്കുന്ന ഒരുപാട് താരങ്ങളെ നമ്മുക്ക് അറിയാവുന്ന കാര്യമാണ്. പലരും സഹനടി വേഷം ചെയ്താൽ അതിൽ മാത്രം ഒതുങ്ങി പോകുമോ എന്ന് പേടിച്ചാണ് അത് ചെയ്യാതിരിക്കുന്നത്. എന്നാൽ കിട്ടുന്ന ഏത് റോളും ചെയ്യുന്ന ഒരു യുവനടി ഇന്ന് മലയാള സിനിമയിലുണ്ട്.

സഹനടി വേഷങ്ങളിൽ തുടങ്ങി പിന്നീട് നായികയായി, അത് കഴിഞ്ഞും തനിക്ക് ലഭിക്കുന്ന ഏത് റോളും ചെയ്യുന്ന ഒരാളാണ് നടി മാളവിക മേനോൻ. നിദ്ര എന്ന സിനിമയിലൂടെയാണ് മാളവിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 916 എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. അതിന് ശേഷം ഇങ്ങോട്ട് ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ മാളവിക അവതരിപ്പിച്ചു.

2018-ന് ശേഷമാണ് മാളവിക സിനിമകളിൽ കൂടുതൽ സജീവമാകുന്നത്. അത് കഴിഞ്ഞ് ചെറിയ റോൾ ആണെങ്കിൽ കൂടിയും മാളവിക അത് ചെയ്യാൻ തുടങ്ങി. ഞാൻ മേരികുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം, അൽ മല്ലു, ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5 തുടങ്ങിയ സിനിമകളിൽ മാളവിക ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ മാളവികയുടെ ചിത്രം.

സിനിമയിൽ സജീവമായി നിൽക്കുന്നത് പോലെ തന്നെ മാളവിക സമൂഹമാധ്യമങ്ങളിലും സജീവമായി നിൽക്കാറുണ്ട്. ഫോട്ടോഷൂട്ടുകൾ, വീഡിയോസ്, സിനിമ വിശേഷങ്ങൾ, സിംപിൾ ഫോട്ടോസുകൾ അങ്ങനെ പലതും പോസ്റ്റ് ചെയ്യാറുണ്ട് മാളവിക. ഇപ്പോഴാണെങ്കിൽ നീല ഷോർട്സ് ധരിച്ച് കട്ട സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന മാളവികയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ചുവപ്പ് ചെക്ക് ഷർട്ടാണ് മാളവിക ധരിച്ചിരിക്കുന്നത്.


Posted

in

by