ടാ ബിനീഷേ കേറി വാടാ..!! ജോജു വിളിച്ചപ്പോള്‍  വേദിയിലേക്ക് നിഷ്‌കളങ്കമായി ചിരിച്ചു ബിനീഷ് കടന്നുവന്നത് ഇന്നും ഓര്‍ക്കുന്നു- കുറിപ്പ്

ടാ ബിനീഷേ കേറി വാടാ..!! ജോജു വിളിച്ചപ്പോള്‍ വേദിയിലേക്ക് നിഷ്‌കളങ്കമായി ചിരിച്ചു ബിനീഷ് കടന്നുവന്നത് ഇന്നും ഓര്‍ക്കുന്നു- കുറിപ്പ്

വിവാദങ്ങള്‍ ആളികത്തുമ്പോള്‍ പഴയവാര്‍ത്തകളും തല പൊന്തും. ഇപ്പോഴിതാ അത്തരത്തില്‍ ബിനീഷ് ബാസ്റ്റിനുമായി ബന്ധപ്പെട്ട ഒരു സംഭവം ഓര്‍മ്മിക്കുകയാണ് നടന്‍ പ്രതാപന്‍ കെ എസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം കുറിപ്പ് എഴുതിയത്. സംഭവം വായനക്കാര്‍ക്ക് വേണ്ടി അദ്ദേഹം വിവരിച്ച് എഴുതിയിട്ടുമുണ്ട്.

പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടെത്തിയപ്പോഴാണ് നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ചത്. സംഭവത്തിന്റെ വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ താരത്തിന് നിരവധി പേരാണ് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയത്. ഈ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് പ്രതാപന്‍ കുറിപ്പ് എഴുതിയത്. മലയാള സിനിമയുടെ മാസ്റ്റര്‍ ക്രാഫ്റ്റ് സംവിധായകന്‍ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം നൂറാം ദിവസത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ ലുലു മാളില്‍ വച്ച് നടന്നപ്പോഴാണ് ബിനീഷിനെ ആദ്യമായ് നേരില്‍ കാണുന്നത് എന്ന് അദ്ദേഹം കുറിച്ചുവെച്ചത്.

ബിനീഷ് സദസ്സില്‍ ജോഷി സാറിനൊപ്പം ഒരു മിഡില്‍ ലൈനിനലാണ് വന്നിരുന്നത്, വേദിയില്‍ അത്രയും തിരക്കുകള്‍ക്കിടയില്‍ നിന്നിരുന്ന നായകന്‍ ‘ജോജു ‘ ബിനീഷി നോട് ഉറക്കെ വിളിച്ചു പറഞ്ഞു. ‘ ടാ ബിനീഷേ കേറി വാടാ ..’.ബിനീഷ് ആ വലിയ വേദിയിലേക്ക് കയറി നിഷ്‌കളങ്കമായി സംസാരിച്ചത് താന്‍ ഇന്നും ഓര്‍ത്തെടുക്കുന്നുവെന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

പ്രതാപന്‍ കെ.എസിന്റെ കുറിപ്പ് :

പൊറിഞ്ചു മറിയം ജോസ്,, നൂറാം ദിവസത്തിലേക്ക് എത്തി നില്‍ക്കുകയാണ് ,കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ പടത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ ലുലു മാളില്‍ വച്ചാണ് നടന്നത്, വലിയ സദസ്, വലിയ ആളുകള്‍, ക്ഷണിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ ഞാനും പോയി, അവിടെ വച്ചാണ് ബിനീഷിനെ ആദ്യമായ് നേരില്‍ക്കാണുന്നത്, ചടങ്ങ് തുടങ്ങിക്കഴിഞ്ഞാണ് ബിനീഷ് അവിടേക്ക് വന്നത്.

അപ്പോള്‍ വേദിയില്‍ ജോഷി സാര്‍ ഉള്‍പ്പടെയുള്ള വലിയ ആളുകള്‍ ആയിരുന്നു. ബിനീഷ് സദസ്സില്‍ ഒരു മിഡില്‍ ലൈനിനലാണ് വന്നിരുന്നത്, തൊട്ടരികത്തിരുന്നവരോട് ബിനീഷിന് മാത്രം കഴിയുന്ന രീതിയില്‍ നിഷ്‌കളങ്കമായി സന്തോഷവാനായി സംസാരിച്ച് കൊണ്ടിരുന്നു. വേദിയില്‍ അത്രയും തിരക്കുകള്‍ക്കിടയില്‍ നിന്നിരുന്ന നായകന്‍ ‘ജോജു ‘ സദസിലെ ബിനീഷി നോട് ഉറക്കെ വിളിച്ചു പറഞ്ഞു. ‘ ടാ ബിനീഷേ കേറി വാടാ ..’.ബിനീഷ് ആ വലിയ വേദിയിലേക്ക് കയറി നിഷ്‌കളങ്കമായി സംസാരിച്ചു.

ചില ആളുകള്‍ വലിയവരാകുന്നതും കൂടെ നില്‍ക്കുന്നവര്‍ക്ക് വലം കൈ കൊടുക്കുന്നതും അങ്ങിനെയാണ്. മനുഷ്യത്വം, സ്നേഹം, പ്രണയം, നിലപാട്, ഇതൊക്കെ ഉറവ പോലെയാണ്, വിഷം കലരാത്ത മുലപ്പാല്‍ പോലെ അത് പകരാന്‍ കഴിയണം. അല്ലെങ്കില്‍ ഒരാളും നമ്മളെ നശിപ്പിക്കാനോ പ്രതികാരം ചെയ്യാനോ വരില്ല. പകരം നമ്മളെ അത് തിന്ന് തീര്‍ക്കും ഒരു അടയാളവും അവശേഷിപ്പിക്കാതെ.

അല്ലയോ പ്രിന്‍സിപ്പാളെ നീയൊക്കെ പഠിപ്പിച്ചാല്‍ എത്ര കുട്ടികള്‍ക്ക് ഡോക്ടര്‍ എന്ന മഹത്തായ പദം പേരിന് മുന്‍പില്‍ വക്കാന്‍ പറ്റും. ( ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആളല്ല കേട്ടോ ) എന്റെ ഡോക്ടര്‍ അനിയന്‍മാരെ അനിയത്തിമാരെ നിങ്ങളൊക്കെ എന്തിനാ പഠിക്കുന്നത്?

തൊട്ടടുത്തല്ലെ വാളായര്‍. കുഞ്ഞി കുഞ്ഞി സാധനങ്ങള്‍ ചെക്ക് പോസ്റ്റ് കടത്തിജീവിച്ചൂടെ? അവസാന ചോദ്യം യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐക്കാരോട് ആണ്. നിങ്ങളൊക്കെ ഇടക്ക് ഇടക്ക് പറയുന്ന ഒരു വാക്കുണ്ടല്ലോ, സോഷ്യലിസം, അത് എന്ത് കുന്ത്രാണ്ടമാണെന്ന് തൊട്ടടുത്തുള്ള വായനശാലയിലോ യൂണിയന്‍ ആപ്പീസിലൊ ചെന്ന് ചോദിക്ക്. എന്നിട്ട് അവര്‍ പറഞ്ഞ് തരുന്ന ഉത്തരം മനസിലായില്ല എങ്കില്‍ ഇമ്പോസിഷന്‍ എഴുതി പഠിക്ക്, വിധിയുണ്ടെങ്കില്‍ ഏതെങ്കിലുമൊരു പ്രായത്ത് / കാലത്ത് മനസിലാകും. വേറെ ഒന്നും ഒന്നും ഇതില്‍ പറയാനില്ല.

CATEGORIES
TAGS

COMMENTS