പുരുഷന്മാരുടെ വിവാഹ പ്രായം 21 ല്‍ നിന്ന് 18 ആക്കി..!!

പുരുഷന്മാരുടെ വിവാഹ പ്രായം 21 ല്‍ നിന്ന് 18 ആക്കി..!!

പുരുഷന്മാരുടെ വിവാഹ പ്രായം 21 ല്‍നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. ശൈശവ വിവാഹ നിരോധന നിയമത്തിലെ ഭേദഗതിയാണ് പുതിയ നീക്കത്തിന് മാറ്റം വരുത്തുന്നത്. നിലവില്‍ പുരുഷന് നിയമ പ്രകാരം 21 ആണ് വിവാഹ പ്രായം. ശൈശവ വിവാഹം നടത്തുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് നിലവിലെ ശിക്ഷ. ഇത് മാറ്റി ഏഴ് വര്‍ഷം തടവും ഏഴ് ലക്ഷം രൂപ പിഴയുമാക്കി നിയമ ഭേദഗതി മാറ്റിയിട്ടുണ്ട്.

ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകളിലും മാറ്റം വരുത്താന്‍ ആലോചനയുണ്ട് എന്ന് അധികൃതര്‍ സൂചിപ്പികുന്നു. നിയമ വിരുദ്ധമായ ശൈശവ വിവാഹം വിവാഹ പ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തു കളയാനും തീരുമാനമായിട്ടുണ്ട് എന്നാണ് സൂചന.

ഒക്ടോബര്‍ 18ന് ചേര്‍ന്ന കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പിന്റെ മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. ശൈശവ വിവാഹത്തിന് ശേഷം പ്രായ പൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗ ക്കുറ്റമായി കണക്കാക്കിയിരുന്നു. വിധിയുടെ വൈരുധ്യം ഒഴിവാക്കാനാണ് നിലവില്‍ മൂന്നാം വകുപ്പ് എടുത്ത് കളഞ്ഞ് ഭേദഗതിയ്ക്ക് മാറ്റം വരുത്തിയിരിക്കുന്നത്.

CATEGORIES
TAGS

COMMENTS