‘കാത്തിരിപ്പുകൾക്ക് വിരാമം, നടൻ റാണ ദഗുബട്ടി വിവാഹിതനായി..’ – ചിത്രങ്ങൾ പങ്കുവച്ച് സമന്ത അക്കിനേനി
സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി. നടൻ റാണ ദഗുബട്ടിയും മിഹീക ബജാജയും വിവാഹിതരായി. ബാഹുബലി എന്ന ബ്രഹ്മണ്ഡ സിനിമയിൽ പൽവാൽദേവൻ എന്ന വില്ലൻ കഥാപാത്രം അവതരിപ്പിച്ച് ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റാണാ. അടുത്തിടെയാണ് താൻ വിവാഹിതനാവാൻ പോകുന്നുവെന്ന വാർത്ത താരം പുറത്തുവിട്ടത്.
ഇപ്പോഴിതാ വിവാഹത്തിന്റെ ചിത്രങ്ങൾ തെന്നിന്ത്യൻ നടി സമന്ത അക്കിനേനി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചാണ് റാണയുടെ വിവാഹം കഴിഞ്ഞ കാര്യം അറിയിച്ചത്. സമന്തയുടെ ഭർത്താവ് നടൻ നാഗ ചൈതന്യയും റാണയും അടുത്ത ബന്ധുക്കളാണ്. റാണയുടെ അച്ഛനായ സുരേഷ് ബാബുവിന്റെ സഹോദരിയാണ് നാഗ ചൈതന്യയുടെ അമ്മ ലക്ഷ്മി.
‘ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം..’ എന്ന ക്യാപ്ഷനോടെയാണ് സമന്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ വിവാഹമായിരുന്നു റാണയുടേത്. ഹൈദരാബാദിലുള്ള രാമനായിഡു സ്റ്റുഡിയോയിൽ വച്ചാണ് വിവാഹം നടന്നത്.
വളരെ ട്രഡീഷണൽ രീതിയിലുള്ള വിവാഹമായിരുന്നു ഇരുവരുടെയും. ദഗുബട്ടി കുടുംബത്തിൽ ഇതിന് മുമ്പ് നടന്ന വിവാഹങ്ങളെപോലെ തന്നെ ഈ വിവാഹവും നടന്നത്. ഇന്നലെ രാത്രിയോടെയാണ് വിവാഹച്ചടങ്ങുകൾ പൂർത്തിയായത്. രാംചരൻ, അല്ലു അർജുൻ തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
ലെഹങ്കകളായിരുന്നു വധുവായി മിഹീകയുടെ വിവാഹവസ്ത്രം. ഓഫ് വൈറ്റ് നിറത്തിലുള്ള കുർത്ത ആയിരുന്ന റാണയുടെ വേഷം. പ്രമുഖ ഡിസൈനറായ അനാമിക ഖന്ന ആയിരുന്ന മിഹീകയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്.