‘എന്റെ പുഞ്ചിരിക്കും ക്യാമറയ്ക്കും പിന്നിലുള്ള യഥാർത്ഥ കാരണം..?’ – പുതിയ ഫോട്ടോസിനൊപ്പം നടി സനുഷ

‘എന്റെ പുഞ്ചിരിക്കും ക്യാമറയ്ക്കും പിന്നിലുള്ള യഥാർത്ഥ കാരണം..?’ – പുതിയ ഫോട്ടോസിനൊപ്പം നടി സനുഷ

കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി സനുഷ സന്തോഷ്. പിന്നീട് മലയാളത്തിൽ മുൻനിര നായികയായി മാറുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു സനുഷ. രണ്ട് തവണ കേരള സംസ്ഥാന അവാർഡുകൾ നേടിയ താരമാണ് സനുഷ.

ബാലതാരമായി അഭിനയിച്ച കാഴ്ച എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനും അതുപോലെ സക്കറിയയുടെ ഗർഭിണികളിലെ അഭിനയത്തിന് ജൂറിയുടെ പ്രതേക പരാമർശനത്തിനും താരം അർഹയായി. നാളൈ നമത്തെ എന്ന തമിഴ് ചിത്രത്തിലാണ് സനുഷ ആദ്യമായി നായികയായി അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.

‘ഓ! എനിക്കറിയാം.. ഒരു സാദാ പുഞ്ചിരി നിറഞ്ഞ സാനുവിന്റെ ഫോട്ടോയാണെന്ന് എനിക്കറിയാം. പക്ഷെ ഈ ചിത്രത്തിന്റെ സവിശേഷത എന്തെന്നാൽ ഒരു നല്ല ദിവസം എന്റെ ഏറ്റവും സ്നേഹംനിറഞ്ഞ സഹോദരന് എന്റെ ഫോട്ടോസ് ക്ലിക്ക് ചെയ്യാൻ ആഗ്രഹിച്ചു. അതെ! അതാണ് ഇതിനെ സവിശേഷമാക്കുന്നത്.

എന്റെ പുഞ്ചിരിക്ക് പിന്നിലും ക്യാമറയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണം, സനൂപ്. അതോടൊപ്പം തന്നെ അവന്റെ ഫോണിൽ കുറച്ചു സെൽഫികളും ഞാനെടുത്തു.. ഇതോടുകൂടി ബ്ലൂ ഡ്രെസ്സിലുള്ള എന്റെ ഫോട്ടോസ് കഴിഞ്ഞിരിക്കുകയാണ്..’ സനുഷ ഫോട്ടോസിനൊപ്പം കുറിച്ചു. നാക്ക് പുറത്തിട്ടുള്ള പിക്കുകൾ ഈ തവണ ഇല്ലേയെന്ന് ആരാധകരുടെ ചോദ്യത്തിന് അത്തരത്തിൽ ഫോട്ടോസ് താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ പറക്കും തളിക, ദാദ സാഹിബ്, മാമ്പഴക്കാലം, മീശ മാധവൻ, ഛോട്ടാ മുംബൈ, കീർത്തിചക്ര തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാലതാരമായി സനുഷ അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ മരുമകൻ, കുറ്റിയും കോലും, നിർണായകം, മില്ലി, വേട്ട, സപ്തമ ശ്രീ തസ്കരാ തുടങ്ങിയ സിനിമകളിൽ നായികയും സഹനടിയായും അഭിനയിച്ചിട്ടുണ്ട് സനുഷ.

മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ ഭാഷകളിൽ സനുഷ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. നാനി നായകനായ ജേഴ്‌സി എന്ന തെലുഗ് ചിത്രത്തിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. സിനിമയിൽ മാത്രമല്ല സീരിയൽ, ആൽബങ്ങൾ എന്നിവയിലും സനുഷ അഭിനയിച്ചിട്ടുണ്ട്. സനുഷയുടെ അനിയൻ സനൂപും ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

CATEGORIES
TAGS