‘ശരീരഭാരം എത്രയാണെന്ന് ആരാധകന്റെ ചോദ്യം, കൃത്യമായ മറുപടി പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്..’ – കാണാം

‘ശരീരഭാരം എത്രയാണെന്ന് ആരാധകന്റെ ചോദ്യം, കൃത്യമായ മറുപടി പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്..’ – കാണാം

ടിക് ടോക് എന്ന പ്ലാറ്റഫോം വരുന്നതിന് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു താരമായിരുന്നു നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിൽ പ്രതേകിച്ച് ഫേസ്ബുക്കിൽ സൗഭാഗ്യയുടെ ഡബ്സ്‍മാഷ് വീഡിയോസ് പലതും വൈറലായി നിറഞ്ഞ് നിന്നിരുന്നു. അമ്മയെ പോലെ തന്നെ ഒരു നർത്തകിയാണ് സൗഭാഗ്യ.

ടെലിവിഷൻ പരിപാടികളിൽ അമ്മയ്‌ക്കൊപ്പം പങ്കെടുത്തിട്ടുള്ള സൗഭാഗ്യ പലപ്പോഴും തന്റെ വണ്ണത്തിന്റെ പേരിൽ ആളുകളിൽ നിന്ന് പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നയൊരാളാണ്. അത്തരം പരിഹാസങ്ങളും വിമർശനങ്ങളും ട്രോളുകളും സൗഭാഗ്യ പോസിറ്റീവ് സെൻസിൽ എടുക്കുകയും ബോഡി കോൺഫിഡൻസിന് പലർക്കും പ്രചോദനം ആവുകയും ചെയ്തയൊരാളാണ്.

അതിന് ഏറ്റവും പുതിയ മാതൃകയാണ് ഈ കഴിഞ്ഞ ദിവസം ആരാധകരായി സംവദിക്കുന്ന സമയത്ത് ഇൻസ്റ്റാഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യത്തിന്റെ മറുപടി നൽകിയത്. ശരീരഭാരം 75 കിലോയിൽ മുകളിൽ അല്ലേ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ആ ചോദ്യം കണ്ടില്ലായെന്ന് നടിക്കാതെ കൃത്യമായ തന്റെ ഭാരം വെളിപ്പെടുത്തുകയും ചെയ്തു സൗഭാഗ്യ.

‘സത്യമാണ്.. 84 കിലോയുണ്ട് ഇപ്പോൾ..’ എന്നായിരുന്നു സൗഭാഗ്യയുടെ മറുപടി. സൗഭാഗ്യയുടെ ഈ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൈയടികൾക്ക് അർഹമായിരിക്കുന്നത്. ചില നടിമാരും ശരീരഭാരം കൂടിയാൽ അത് പ്രകടിപ്പിക്കാതെ വെയ്റ്റ് കുറച്ചു പറയുകയാണ് പതിവ്. മിക്ക നടിമാരെയും താരങ്ങളെയും പോലെ ജിമ്മിൽ വർക്ക് ഔട്ടുകൾ ചെയ്യുന്ന ഒരാളുകൂടിയാണ് സൗഭാഗ്യ.

CATEGORIES
TAGS