‘എന്റെ സ്വഭാവം മാറ്റണമെന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല..’ – മീര ജാസ്മിന്റെ വാക്കുകൾ വീണ്ടും വൈറൽ

‘എന്റെ സ്വഭാവം മാറ്റണമെന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല..’ – മീര ജാസ്മിന്റെ വാക്കുകൾ വീണ്ടും വൈറൽ

മികച്ച നടിക്കുള്ള നാഷണൽ അവാർഡ് ഒരു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് മൂന്ന് തവണയും സ്വന്തമാക്കിയ താരമാണ് നടി മീര ജാസ്മിൻ. അസാധ്യമായ അഭിനയമാണ് മീര ഓരോ സിനിമയിലും കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ടായി. സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര അഭിനയരംഗത്തേക്ക് വരുന്നത്.

ഇത്രയേറെ അവാർഡുകൾ നേടിയെങ്കിലും 2007ന് ശേഷം മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി വന്നില്ല. വൈകാതെ തന്നെ പതിയെ പതിയെ സിനിമയിൽ നിന്നും മീര അകന്ന് പോയി. പിന്നീട് കുടുംബ ജീവിതത്തിലും പരാചിതയായി താരം. 2018ൽ പൂമരം സിനിമയിൽ അഥിതി വേഷത്തിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മീരയുടെ ഒരു പഴയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്.

‘എന്നെ സംബന്ധിച്ചെടത്തോളം എന്റെ ഐഡന്റിറ്റി വളരെ അത്യാവശ്യമാണ്. വ്യക്തിത്വം ഇല്ലാത്ത ഒരാളാണെങ്കിൽ ഞാനല്ല. പക്ഷേ ഞാൻ ആരെയും വേദനിപ്പിക്കാൻ പാടില്ല. ഞാനിപ്പോൾ ഭയങ്കര ബോൾഡാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. എന്റെ വ്യക്തിത്വം മറ്റൊരു വ്യക്തിയെ വേദനിപ്പിക്കാൻ പാടില്ല. അത് നമ്മൾ ശ്രദ്ധിക്കണം.. അത് നമ്മൾ മാറ്റണം.

പക്ഷേ എന്റെ സ്വഭാവം ഞാൻ മാറ്റാൻ പാടില്ല. അതാണ് ഇന്ന് എന്നെ ഇവിടെ എത്തിച്ചത്. നമ്മൾ ആരെയും വിഷമിപ്പിക്കാനോ ദ്രോഹിക്കാനോ പാടില്ല, അറിഞ്ഞോണ്ട്..! അറിയാണ്ട പോലും നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല. അല്ലാതെ സ്വഭാവം മാറ്റണമെന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല. അത് എങ്ങനെയാണ് മാറ്റുക? നമ്മൾ ആരാവണമെന്ന് ആകുന്നത് നമ്മുടെ സ്വഭാവമല്ലേ?

ഞാൻ ഇങ്ങനെയാണെന്ന് പറഞ്ഞ് വേറെയൊരാൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ പാടില്ല. ഈ ഒരു ചിന്ത പണ്ട് എന്നിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അതുണ്ട്..’ മീര ജാസ്മിൻ പറഞ്ഞു. നമ്മളൊരു ആർട്ടിസ്റ്റായതുകൊണ്ട് ചിന്തകളൊക്കെ മാറാൻ സാധ്യതയുണ്ട്. അതല്ലാതെ ജീവിതം എന്ന് പറയുന്നത് പ്രേക്ഷകർ വിചാരിക്കുന്നത് പോലെ അത്ര കളർഫുൾ അല്ല.

CATEGORIES
TAGS