‘വിഷമഘട്ടത്തിൽ ഇത്തരം നിമിഷങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത്..’ – ജന്മദിനം ആഘോഷിച്ച് ആശ ശരത്ത്
കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് നടി ആശ ശരത്ത്. അതിൽ പ്രൊഫസർ ജയന്തിയെ അവിസ്മരണീയമാക്കിയ ആശ ശരത്തിനെ ആ പേര് പറഞ്ഞാലേ ആളുകൾക്ക് കൂടുതൽ മനസ്സിലാവൂ. ക്ലാസിക്കൽ നർത്തകിയായ ആശ ശരത്ത് കുങ്കുമപ്പൂവിൽ അഭിനയിച്ചതോടെ നിരവധി അവസരങ്ങൾ തേടിയെത്തി.
മലയാളത്തിൽ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നായ ‘ദൃശ്യം’ സിനിമയിൽ ഐ.ജി ഗീതപ്രഭാകറായി അഭിനയിക്കുകയും കൂടുതൽ അവസരം താരത്തെ തേടി വരികയും ചെയ്തു. 2012-ൽ ഇറങ്ങിയ ഫ്രൈഡേ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഈ കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 45ആം ജന്മദിനം.
ഈ തവണ ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പറ്റിയതിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. അച്ഛനും അമ്മയ്ക്കും ഭർത്താവിനും മകൾക്കുമൊപ്പം താരം കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. താരത്തിന്റെ അച്ഛൻ ഹോസിപിറ്റലിൽ അഡ്മിറ്റാണെന്നാണ് ചിത്രങ്ങൾ കണ്ടിട്ട് തോന്നുന്നത്.
‘എന്റെ ജന്മദിനം എന്റെ പ്രിയപ്പെട്ടവരുമായി ചെലവഴിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം ഭാഗ്യവതിയാണ് ഞാൻ. ഈ ജന്മദിനത്തിൽ എനിക്ക് ആശംസകൾ അറിയിച്ചവർക്കും നിങ്ങളുടെ ഈ സ്നേഹത്തിനും എല്ലാവർക്കും നന്ദി. വിഷമഘട്ടത്തിൽ ഇത്തരം നിമിഷങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത്..’, ആശ ശരത്ത് ഫോട്ടോസിനോടൊപ്പം കുറിച്ചു.
വി.എസ് കൃഷ്ണന്‍കുട്ടി നായരുടെയും പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സുമതിയുടെയും മകളാണ് ആശ ശരത്ത്. ശരത്തുമായുള്ളു വിവാഹത്തിന് ശേഷം ദുബായിലേക്ക് താമസം മാറിയ താരത്തിന് രണ്ട് പെൺമക്കളുണ്ട്. അമ്മ തുടങ്ങിയ ‘കൈരളി കലാകേന്ദ്രം’ എന്ന സ്ഥാപനം ആശ ദുബായിൽ ആരംഭിക്കുകയും നിരവധി കൊച്ചുകലാപ്രതിഭകൾ അവിടെ പഠിക്കുകയും ചെയ്യുന്നുണ്ട്.