‘കല്യാണിയെ ഞാൻ എടുത്തോണ്ട് നടന്നിട്ടുണ്ട് ചെറുപ്പത്തിൽ..’ – മനസ്സ് തുറന്ന് വിനീത് ശ്രീനിവാസൻ

‘കല്യാണിയെ ഞാൻ എടുത്തോണ്ട് നടന്നിട്ടുണ്ട് ചെറുപ്പത്തിൽ..’ – മനസ്സ് തുറന്ന് വിനീത് ശ്രീനിവാസൻ

തന്റേതായ കഴിവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഒരു താരപുത്രനാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. അഭിനയത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം വിനീത് ശ്രീനിവാസൻ എന്ന സംവിധായകനെയാണ്. മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയാണ് വിനീത് ആദ്യമായി സംവിധാനം ചെയ്യുന്നത്.

പിന്നീട് തട്ടത്തിന് മറയത്ത്, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്തത് താരം തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങിയവരെ കേന്ദ്രകഥാപാത്രമാക്കി വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം.

സിനിമയുടെ 50% ഷൂട്ടിംഗ് പൂർത്തിയായപ്പോൾ ആണ് കൊറോണ വ്യാപനം ഉണ്ടാവുകയും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി അവസ്ഥ വരികയും ചെയ്തത്. ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ സിനിമയെ കുറിച്ചും പ്രണവിനെയും കല്യാണിയെ കുറിച്ചും പറയുകയുണ്ടായി. ചില സീനുകളിൽ ക്രൗഡ് വേണ്ടിയതിനാൽ ഉടൻ ഷൂട്ടിംഗ് തുടങ്ങാൻ പറ്റിയില്ലായെന്ന് വിനീത് പറഞ്ഞു അതുപോലെ ഹൃദയം കഴിയാതെ വേറെയൊരു സിനിമ ചെയ്യില്ലായെന്നും വിനീത് കൂട്ടിച്ചേർത്തു.

‘പ്രണവിനെ എനിക്ക് അങ്ങനെ വലിയ പരിചയം ഒന്നുമില്ല. വല്ലപ്പോഴും ഇങ്ങനെ ഏതെങ്കിലുമൊക്കെ ചടങ്ങുകളിൽ കണ്ട പരിചയം മാത്രമേ ഞാൻ തമ്മിൽ ഉണ്ടായിരുന്നോളു. പരിചയപ്പെടുകയോ സുഹൃത്തുക്കൾ ആവുകയോ അങ്ങനെയൊന്നും ഇല്ലായിരുന്നു. കല്യാണിയെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. ചെന്നൈയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ അച്ഛന് എവിടെയാണോ ഷൂട്ട് അങ്ങോട്ടേക്ക് പോവാറുണ്ടായിരുന്നു ഞങ്ങൾ.

ആ സമയത്ത് ഷൂട്ടിങ്ങിന് വരുമ്പോൾ കല്യാണിയെ ഞാൻ കണ്ടിട്ടുണ്ട്. അതിനെ ഞാൻ എടുത്തു നടന്നിട്ടുണ്ടൊക്കെയുണ്ട് ചെറുപ്പത്തിൽ. അവൾ തീരെ ചെറുതായിരിക്കുന്ന സമയത്ത്. പ്രണവ് നല്ല കമ്മിറ്റ്മെന്റ് ഉള്ള ഒരു ആർട്ടിസ്റ്റാണ്. 7 മണിക്ക് ഷൂട്ട് വച്ചാൽ ആറെ മുക്കാൽ ആവുമ്പോഴേ പ്രണവ് ലൊക്കേഷനിൽ എത്തും.

പ്രണവ് ലൊക്കേഷനിൽ സ്ക്രിപ്റ്റ് വായിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. അവന് സ്ക്രിപ്റ്റ് മനഃപാഠമായിരിക്കും. ഏത് സീൻ പറഞ്ഞാലും ആള് വന്ന് സിംപിളായിട്ട് ചെയ്തിട്ട് പോകും. ഇത് ഞാൻ അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞപ്പോൾ പ്രണവ് സ്ക്രിപ്റ്റ് വായിക്കാറില്ല എന്ന് ടൈറ്റിൽ കൊടുത്ത് ആകെ കുഴപ്പത്തിലായി..’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

CATEGORIES
TAGS