‘ഇതിലും മികച്ച ചിരി സ്വപ്നങ്ങളിൽ മാത്രം..’ – കൈയിൽ ക്യാമറയുമായി അദിതിയുടെ കിടിലം ഫോട്ടോഷൂട്ട്

‘ഇതിലും മികച്ച ചിരി സ്വപ്നങ്ങളിൽ മാത്രം..’ – കൈയിൽ ക്യാമറയുമായി അദിതിയുടെ കിടിലം ഫോട്ടോഷൂട്ട്

താരപുത്രൻ പ്രണവ് മോഹൻലാൽ നായകനായ ആദി എന്ന ചിത്രത്തിലൂടെ സുപരിചിതയായ താരമാണ് നടി അദിതി രവി. ആൻഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലാണ് അദിതി ആദ്യമായി അഭിനയിക്കുന്നത്. മിഥുൻ മാനുൽ സംവിധാനം ചെയ്ത അലമാര എന്ന സിനിമയിലാണ് അദിതി നായികയായി അരങ്ങേറ്റം കുറിച്ചത്. സിനിമ ബോക്സ് ഓഫിസിൽ പരാജയപ്പെട്ടെങ്കിലും അദിതിയെ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.

പിന്നീട് ഉദാഹരണം സുജാതയിൽ ക്ലൈമാക്സ് രംഗങ്ങളിൽ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ കൈയടി നേടാൻ താരത്തിന് സാധിച്ചു. ലവകുശ, കുട്ടനാടൻ മാർപാപ്പ, നാം തുടങ്ങിയവയാണ് താരത്തിന്റെ മറ്റു സിനിമകൾ. നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് താരം സിനിമയിലേക്ക് വരുന്നത്. മോഡലിംഗ് രംഗത്തും സജീവമായിരുന്നു താരം.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ അതിലൂടെ പങ്കെടുക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് താരം കൂടുതൽ ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുള്ളത്, ഫേസ്ബുക്ക് വളരെ വിരളമായി മാത്രമേ ഉപയോഗിക്കാറുള്ളുവെന്ന് താരം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ച താരം ഒരു തമിഴ് ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ലോക്ക് ഡൗൺ സമയത്ത് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുള്ളത് താരം ഇപ്പോൾ പുതിയ ഫോട്ടോസ് ഷെയർ ചെയ്തിരിക്കുകയാണ്. കൈയിൽ ക്യാമറയുമായി നിൽക്കുന്ന അദിതിയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. കറുപ്പിൽ ട്രോപ്പിക്കൽ പ്രിന്റിംഗ് ഉള്ള മോഡേൺ ഔട്ട്ഫിറ്റായ സ്കാർട്ടാണ് താരം ഇട്ടിരിക്കുന്നത്.

‘ഇതിലും മികച്ച ചിരി സ്വപ്നങ്ങളിൽ മാത്രം..’ എന്നാണ് അദിതിയുടെ ഒരു ആരാധകൻ ഫോട്ടോയുടെ താഴെ കമന്റ് ഇട്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ആരിഫ് എ.കെ ഫോട്ടോഗ്രഫിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എൽ സബ ഓൺലൈൻ സ്റ്റോറിന് വേണ്ടിയാണ് താരം ഈ ഫോട്ടോഷൂട്ട് ചെയ്‌തിരിക്കുന്നത്‌.

CATEGORIES
TAGS