ആ കാര്യത്തിൽ ലാൽ അങ്കിളും അപ്പുച്ചേട്ടനും ഒരുപോലെ തന്നെ..!! തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ

ആ കാര്യത്തിൽ ലാൽ അങ്കിളും അപ്പുച്ചേട്ടനും ഒരുപോലെ തന്നെ..!! തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ

മലയാള സിനിമയിലെ ഏറെ പ്രിയപ്പെട്ട ജോഡികളിൽ ഒന്നായിരുന്നു മോഹൻലാൽ-ലിസി. മോഹൻലാലിൻറെ മകൻ പ്രണവും ലിസി-പ്രിയദർശൻ ദമ്പതികളുടെ മകൾ കല്യാണി പ്രിയദർശനും തമ്മിൽ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മിൽ ഒരുമിച്ച് അഭിനയിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചപ്പോൾ ആണ് കല്യാണി തുറന്ന് പറഞ്ഞത്.

കല്യാണി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമ തീയേറ്ററിൽ ഗംഭീരാഭിപ്രായം നേടി മുന്നോട്ട് പോവുകയാണ്. കല്യാണിയുടെ അഭിനയത്തെ കുറിച്ചും നല്ല അഭിപ്രായമാണ് പുറത്തുവന്നത്. ഒരു അഭിമുഖത്തിൽ കല്യാണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ലാൽ അങ്കിളിന് കിട്ടിയ അതെ കഴിവാണ് അപ്പു ചേട്ടനും കിട്ടിയിരിക്കുന്നത്. ഒരു ടെൻഷനും ഇല്ലാതെയാണ് രണ്ടു പേരും അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞാൽ ഒന്നും ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. ഞാൻ ഒരുപാട് ചിന്തിച്ച ശേഷമേ അഭിനയിക്കുകയുള്ളു. ഒന്നിച്ച് അഭിനയിക്കുമ്പോൾ പലപ്പോഴും ചിരി വരാറുണ്ട്.

ഷോട്ട് കഴിയുമ്പോൾ നീ ചിരിച്ചോ എന്ന് അപ്പു ചേട്ടൻ ചോദിക്കും. മരക്കാറിന്റെ സെറ്റ് ശരിക്കും ഞങ്ങൾക്ക് കുടുംബ സംഗമമായിരുന്നു. മാർച്ച് 20 നാണ് സിനിമയിൽ തീയേറ്ററിലേക്ക് എത്തുന്നത്. മലയാളത്തിൽ ഏറ്റവും വലിയ ബജറ്റ് സിനിമയാണ് മരക്കാർ. പ്രിയദർശനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

CATEGORIES
TAGS

COMMENTS