രജിത് കുമാറിന് എതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പി അഷ്‌റഫ്

രജിത് കുമാറിന് എതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പി അഷ്‌റഫ്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് എന്ന പരിപാടിയില്‍ഡോ രജിത് കുമാറിന് എതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നടന്‍ ആലപ്പി അഷ്‌റഫ് നല്‍കിയ പരാതി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദനേടുന്നു.

കോളേജ് അദ്ധ്യാപകനായ രജിത് കുമാറിന് എതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണന പോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും കൈയ്യേറ്റവും തീര്‍ച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്. ഈ വിഷയത്തില്‍ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിര്‍പ്പ് സോഷ്യല്‍ മീഡിയായിലൂടെ തുറന്നടിക്കുകയാണ് അദ്ദേഹം.

ആദരണീയനായ ഒരു കോളേജ് അധ്യാപകനെ കരണക്കുറ്റി അടിച്ച് പൊട്ടിക്കണമെന്നും, കളളന്‍, വൃത്തികെട്ടവന്‍, കുഷ്ഠരോഗിയുടെ മനസ്സാണ് എന്നും അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും കമ്മീഷന്‍ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് പരിശോധിച്ച്, മനുഷ്യവകാശ ലംലനം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നും അദ്ദേഹം രേഖപ്പെടുത്തി.

CATEGORIES
TAGS

COMMENTS