ദുബായിലെത്തിയതിന് പിന്നിൽ മറ്റൊരു കാരണം..!! സന്തോഷം പങ്കുവച്ച് അഞ്ജലി അമീർ

ദുബായിലെത്തിയതിന് പിന്നിൽ മറ്റൊരു കാരണം..!! സന്തോഷം പങ്കുവച്ച് അഞ്ജലി അമീർ

അഭിനയത്തിലും മോഡലിംഗിലും ഒരേ പോലെ തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. ഒരു ട്രാന്‍സ്വുമണ്‍ എന്ന നിലയില്‍ താരം ഇപ്പോള്‍ ആരാധകരുടെ ശ്രദ്ദ പിടിച്ചു പറ്റി മുന്നേറുകയാണ്. മലയാളം ബിഗ് ബോസ് സീസണ്‍ ടുവില്‍ താരം എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഞ്ജലി പുതിയ വിശേഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ദുബായില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഇപ്പോള്‍ ആകുന്നത്. അടുത്തിടെ താരത്തിന്റെ കാമുകനുമായുള്ള ബന്ധം പിരിയുകയും സോഷ്യല്‍ മീഡിയ ലൈവിലെത്തി താന്‍ നേരിട്ട ദുരവസ്ഥയെ ക്കുറിച്ച് അഞ്ജലി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ജംഷീറില്‍ നിന്നും അഞ്ജലിയിലേക്ക് എത്തിയതിന്റെ കാരണം സ്‌ക്കൂള്‍ കാലത്ത് ഒരാളുമായുണ്ടായ പ്രണയം ആയിരുന്നെന്നും, അത് ബ്രെക്ക് അപ് ആയി എന്നും അവനിന്നും സിംഗിള്‍ ആയി തുടരുകയാണെന്നും താരം പറഞ്ഞിരുന്നു. അയാള്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണെന്ന് വെളിപ്പെടുത്തിയ താരം അദ്ദേഹത്തെ കാണാന്‍ ആണോ ദുബായിലേക്ക് പോയതെന്ന് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

CATEGORIES
TAGS

COMMENTS