ഹിന്ദുവായി ജനിച്ചതുകൊണ്ട് ഇത്രയും വംശവെറി നേരിടുന്ന ഒരു മലയാളി താരം വേറെയില്ല..!! ആരാധകന്റെ തുറന്നുപറച്ചിൽ

ഹിന്ദുവായി ജനിച്ചതുകൊണ്ട് ഇത്രയും വംശവെറി നേരിടുന്ന ഒരു മലയാളി താരം വേറെയില്ല..!! ആരാധകന്റെ തുറന്നുപറച്ചിൽ

ഒരുപക്ഷേ മലയാളസിനിമയിൽ ഏറ്റവും വിവാദങ്ങളും ആരോപണങ്ങളും നേരിട്ട് ഒരു താരമായിരിക്കും മോഹൻലാൽ. താൻ ഭാഗമാവാത്ത കാര്യങ്ങൾക്ക് പോലും പലപ്പോഴും വേട്ടയാടപ്പെട്ട ഒരാളായിരിക്കും അദ്ദേഹം. എന്നാലും സിനിമ നല്ലതാണെങ്കിൽ അദ്ദേഹത്തിന്റെ സിനിമ ഗംഭീരമായി വിജയിക്കുകയും ചെയ്യും.

ഇതെല്ലം ചൂണ്ടി കാണിച്ചു ഒരു യുവാവ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹിന്ദുവായി ജനിച്ചത് കൊണ്ട് മാത്രം മോഹന്‍ലാലിനെ പോലെ ഇത്രയും വംശവെറി നേരിടുന്ന ഒരു മലയാളി വേറെയില്ലെന്ന് ചൂണ്ടിക്കാട്ടി ആരാധകര്‍ അരുണ്‍ ജോസ് എഴുതി കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുന്നു.

പല സിനിമാ ഗ്രൂപ്പുകളിലും അദ്ദേഹത്തെ ഒരു കാരണങ്ങളും ഇല്ലാതെ വ്യക്തിപരമായി തെറി പറയുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഫഹദ് ഫാസില്‍ നായികനായി എത്തി ശ്യാം പുഷ്‌ക്കരന്‍ തിരക്കഥ എഴുതിയ മഹേഷിന്റെ പ്രതികാരത്തിലെ വര്‍മ്മ നായര്‍ മേനോന്‍’ ഡയലോഗ് ഇതിന് ഒരു പ്രധാനകാരണമായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

ഈ ആക്ഷേപണങ്ങളൊക്കെ മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനെ കളിയാക്കുമ്പോഴോ വിമര്‍ശിക്കുമ്പോഴോ അത്തരക്കാര്‍ നേടിയെടുക്കുന്ന വാര്‍ത്താപ്രാധാന്യത്തിനു വേണ്ടിയാണ് എന്നത് വ്യക്തമാണ്. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ – മണിയന്‍പിള്ള – എംജി ശ്രീകുമാര്‍ ടീമിനെ നായര്‍ ലോബി എന്ന് വിളിച്ചു നടന്നവര്‍ എന്തുകൊണ്ട്, ആഷിഖ് അബു – ഷൈജു ഖാലിദ് – അന്‍വര്‍ റഷീദ് – സമീര്‍ താഹിര്‍ ടീമുകളെയൊന്നും മുസ്ലിം ലോബി എന്ന് വിളിക്കുന്നില്ല എന്നും അദ്ദേഹം കുറിപ്പിലൂടെ തുറന്നടിച്ചു.

മലയാളി മനസ്സില്‍ നടനവിസ്മയം മോഹന്‍ലാല്‍ നേടിയതിനോളം ഉയരത്തില്‍ എത്തിചേരുവാന്‍ ഇനി തപസ്സിരുന്നാല്‍ പോലും ഒരുത്തനും കഴിയില്ല എന്നു പറയുകയും എത്ര എതിര്‍ത്താലും ഒരു കൂട്ടം ആളുകള്‍ ഈ വംശവെറി ആഘോഷിച്ചു കൊണ്ടേയിരിക്കുമെന്നും അരുണ്‍ തുറന്നടിച്ചു.

CATEGORIES
TAGS

COMMENTS