‘ഗംഭീര മേക്കോവർ!! ഉണ്ണി മുകുന്ദന്റെ ഡയറ്റ് പ്ലാൻ, ഒറ്റ മാസം കൊണ്ട് അനു സിത്താര കുറച്ചത് 6 കിലോ..’ – ഫോട്ടോസ് കാണാം

‘ഗംഭീര മേക്കോവർ!! ഉണ്ണി മുകുന്ദന്റെ ഡയറ്റ് പ്ലാൻ, ഒറ്റ മാസം കൊണ്ട് അനു സിത്താര കുറച്ചത് 6 കിലോ..’ – ഫോട്ടോസ് കാണാം

മലയാള തനിമ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന നടിമാരുടെ പേരുകളിൽ ഒന്നാണ് അനു സിത്താര. തനിനാടൻ വേഷത്തിൽ മാത്രമാണ് അനു സിത്താരയെ മലയാളികൾ സിനിമകളിൽ ഇതുവരെ കണ്ടിട്ടുള്ളത്. ശാലീന സുന്ദരിയായി അനുവിനെ പലപ്പോഴും കാവ്യാ മാധവനുമായി താരതമ്യം ചെയ്യാറുണ്ടായിരുന്നു സിനിമ പ്രേക്ഷകർ.

അനു സിത്താര ഓരോ വർഷം കഴിയുംതോറും സൗന്ദര്യം കൂടുന്നതിനോടൊപ്പം തന്നെ തടിയും കൂടുന്നുണ്ടനെന്ന് ആരാധകർ പലപ്പോഴും പറയാറുണ്ടായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആ കമന്റുകൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. വെറും ഒറ്റ മാസംകൊണ്ട് അനു സിത്താര തന്റെ ശരീരഭാരം കുറച്ചത് 6 കിലോയാണ്.

തടി കുറയ്ക്കണമെന്ന അനു സിത്താര ആഗ്രഹം സാധിക്കാൻ സഹായിച്ചത് നടൻ ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദൻ പറഞ്ഞ് കൊടുത്ത ഡയറ്റ് പ്ലാൻ അനുസരിച്ചാണ് അനു സിത്താര 6 കിലോ കുറച്ചതെന്ന് താരം തന്നെ വെളിപ്പെടുത്തി. ‘ശരീരഭാരം കുറയ്ക്കാൻ ഞാൻ ആഗ്രഹിച്ചു. എന്റെ തടി കുറയ്ക്കാൻ വേണ്ടി ഞാൻ ഒരു പരിശീലകനെ തിരഞ്ഞു.

ഉണ്ണിയേട്ടനോട് ചില റഫറൻസ് ചോദിക്കുമായിരുന്നു. സ്ത്രീകൾക്ക് വേണ്ടി ഒരു നല്ല ഡയറ്റ് പ്ലാൻ അദ്ദേഹം എന്നെ പഠിപ്പിച്ചു. എനിക്ക് ഒരു മാസത്തിൽ 6 കിലോഗ്രാം കുറഞ്ഞു. ഇത് തുടരുകയാണ്. ഒരിക്കൽ കൂടിനന്ദി ഉണ്ണിയേട്ടാ.. എങ്ങനെ ഡയറ്റ് ചെയ്യാമെന്നതിന്റെ ശരിയായ നടപടിക്രമം നിങ്ങൾ എന്നെ പഠിപ്പിച്ചു.’, അനു സിത്താര കുറിച്ചു.

CATEGORIES
TAGS