‘ദൃശ്യത്തിലെ ജോർജുകുട്ടിയുടെ വക്കീൽ, സാരിയിൽ കിടിലം ലുക്കിൽ ശാന്തി പ്രിയ..’ – ഫോട്ടോസ് കാണാം

‘ദൃശ്യത്തിലെ ജോർജുകുട്ടിയുടെ വക്കീൽ, സാരിയിൽ കിടിലം ലുക്കിൽ ശാന്തി പ്രിയ..’ – ഫോട്ടോസ് കാണാം

ദൃശ്യം 2 എന്ന സിനിമയിലെ മിക്ക കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയവരാണ്. ആദ്യ ഭാഗത്തിലെ കുറെ പേർ സിനിമയിൽ ഇല്ലാതിരുന്നപ്പോൾ രണ്ടാം ഭാഗത്തിൽ പുതിയ കുറെ കഥാപാത്രങ്ങൾ വരികയും അവർ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ജോർജുകുട്ടിയായി മോഹൻലാൽ തകർത്ത് അഭിനയിച്ചപ്പോൾ ഒ.ടി.ടിയിലെ പല റെക്കോർഡുകളും ദൃശ്യം 2 സ്വന്തമാക്കി.

സിനിമയിൽ ജോർജുകുട്ടിയെ രക്ഷിക്കാൻ എത്തിയ വക്കീലിനെ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. വക്കീലിന്റെ ഒരു ഞെട്ടൽ എക്സ്പ്രെഷൻ പ്രേക്ഷകർ ഏറ്റെടുക്കുകയും അത് അഭിനയിച്ച ശാന്തി പ്രിയ ഒറ്റ ദിവസംകൊണ്ട് ഒരുപാട് ആരാധകരുള്ള താരമായി മാറുകയും ചെയ്തു. മോഹൻലാലിനെ മാത്രമല്ല മമ്മൂട്ടിയെയും ശാന്തി പ്രിയ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഗാനഗന്ധർവൻ എന്ന സിനിമയിൽ മമ്മൂട്ടിയെ വക്കീലായി വന്ന് രക്ഷിച്ചതും ശാന്തി പ്രിയ ആയിരുന്നു. യഥാർത്ഥ ജീവിതത്തിലും ശാന്തി പ്രിയ ഒരു വക്കീലാണ്. സോഷ്യൽ മീഡിയകളിൽ ശാന്തി പ്രിയയുടെ ഫോട്ടോസ് മികച്ച പ്രതികരണമാണ് ദൃശ്യം 2 ഇറങ്ങിയ ശേഷം ലഭിക്കുന്നത്. കോടതി മുറിയിൽ ഒരു വക്കീൽ ഉപയോഗിക്കുന്ന വാക്കുകൾ സിനിമയിൽ ആദ്യമായി പറയുന്നത് കേൾക്കുന്നത് ശാന്തിയിലൂടെയാണ്.

ഇപ്പോഴിതാ വേദിക ഫാഷൻസ് വേണ്ടി ശാന്തി ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കിടിലം ബ്രൈഡൽ സാരിയും പാർട്ടി വെയർ സാരിയും ക്യഷവൽ സാരിയും ധരിച്ചുള്ള ശാന്തിയുടെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വിവാഹിതയായ ശാന്തി വിവാഹ വസ്ത്രങ്ങളിൽ ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോൾ ഒരു കല്യാണപ്പെണ്ണിനെ പോലെ തന്നെയുണ്ടെന്ന് ആരാധകർ കമന്റ് ചെയ്തു.

CATEGORIES
TAGS