‘കൂട്ടുകാരിക്കൊപ്പം അർച്ചന കവിയുടെ കിടിലം ഡാൻസ്, കൂടിയ സാധനമാണെന്ന് കമന്റ്..’ – വീഡിയോ വൈറൽ

‘കൂട്ടുകാരിക്കൊപ്പം അർച്ചന കവിയുടെ കിടിലം ഡാൻസ്, കൂടിയ സാധനമാണെന്ന് കമന്റ്..’ – വീഡിയോ വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി അർച്ചന കവി. നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രം മാത്രം മതി അർച്ചനയെ മലയാളികൾക്ക് ഓർക്കാൻ. ആദ്യ സിനിമയിൽ പ്രകടനത്തിലൂടെ തന്നെ ഗംഭീരാഭിപ്രായം നേടിയ അർച്ചന പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായി.

വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാളാണ് അർച്ചന കവി. 2016-ലാണ് അർച്ചന അവസാനമായി സിനിമയിൽ അഭിനയിച്ചത്. അത് കഴിഞ്ഞ് ചില വെബ് സീരീസുകളിൽ അർച്ചന അഭിനയിച്ചിരുന്നു. മനോരമ മാക്‌സിൽ ഇപ്പോൾ നടക്കുന്ന വെബ് സീരീസായ ‘പണ്ടാരപ്പറമ്പിൽ ഹൌസ്’ സംവിധാനം ചെയ്യുന്നത് അർച്ചനയാണ്.

സ്റ്റാൻഡ് അപ്പ് കോമേഡിയനായ അബീഷ് മാത്യുവാണ് അർച്ചനയുടെ ഭർത്താവ്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഇരുവരും. എന്നാൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്ന് ചില ഗോസിപ്പ് വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. പക്ഷേ താരം അത്തരം വാർത്തകളോട് ഒന്നും പ്രതികരിച്ചിട്ടില്ല.

ഒരു ഇടവേളയ്ക്ക് ശേഷം അർച്ചന സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാവുകയാണ്. കൂട്ടുകാരിക്കൊപ്പം രസകരമായ ഒരു ഡാൻസ് വീഡിയോ ചെയ്ത അത് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. വീഡിയോയിൽ ഒരു പട്ടികുട്ടിയും കൂടെയുണ്ട് ഡാൻസ് ചെയ്യുമ്പോൾ. വീഡിയോ കണ്ടിട്ട് എന്തോ കൂടിയ സാധനമാണ് എന്നൊക്കെ ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS