‘ആവേശം നിറച്ച് മേജർ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജിവിതകഥ, സിനിമയുടെ ടീസർ പുറത്തിറങ്ങി..’ – കാണാം

‘ആവേശം നിറച്ച് മേജർ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജിവിതകഥ, സിനിമയുടെ ടീസർ പുറത്തിറങ്ങി..’ – കാണാം

മലയാളികളുടെ അല്ല ഇന്ത്യൻ ജനതയുടെ മുഴുവനും അഭിമാനമായ വീരമൃത്യ വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ ആസ്പദമാക്കിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. ‘മേജർ’ എന്നാണ് സിനിമയുടെ പേര്. ബോളിവുഡ് യുവതാരമായ ശേഷ് അദിവിയാണ് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനായി അഭിനയിക്കുന്നത്. സന്ദീപ് മലയാളി ആയിരുന്നത് കൊണ്ട് തന്നെ മലയാളത്തിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.

ശശി കിരൺ ടിക്ക എന്ന തെലുങ്ക് സംവിധായകൻ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. പ്രകാശ് രാജയും രേവതിയുമാണ് സന്ദീപിന്റെ മാതാപിതാക്കളായി സിനിമയിൽ അഭിനയിക്കുന്നത്. ഇന്ത്യക്കാരെ മുഴുവനും രോമാഞ്ചം ഉണർത്തുന്ന സിനിമയായിരിക്കും മേജർ എന്നാണ് സിനിമയുടെ ടീസർ നല്കുന്ന സൂചന.

തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ജി.എം.ബി എന്റർടൈൻമെൻറ്സും സോണി പിക്സ്ച്ചേർസ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 2008-ലെ മുംബൈയിലെ നടന്ന ഭീകര ആക്രമണത്തിന് ഇടയിൽ നിരവധി ആളുകളെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോ ആയിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. ടെററിസ്റ്റുകളെ ഒറ്റയ്ക്ക് നേരിട്ട മേജർ അവരിൽ നിന്ന് വെടിയേറ്റ് മരിച്ചിരുന്നു.

‘മുകളിലേക്ക് വരണ്ട, ഞാൻ അവരെ കൈകാര്യം ചെയ്തോളാം..’ എന്നായിരുന്നു സന്ദീപിന്റെ അവസാന വാക്കുകൾ. ആ രംഗങ്ങൾ സിനിമയായി കാണുമ്പോൾ ഓരോ ഇന്ത്യക്കാർക്കും അഭിമാനം ഉളവാക്കുന്ന ഒന്നാണ്. മേജറിന്റെ ടീസറിന്റെ അവസാനം ആ ഡയലോഗ് ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. സിനിമ ഗംഭീരമാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

CATEGORIES
TAGS