‘മമ്മൂട്ടിയുടെ മകളായി അഭിനയിച്ച കുട്ടി തന്നെയാണോ ഇത്? ഫോട്ടോഷൂട്ടുമായി സാനിയ ബാബു..’ – കാണാം

‘മമ്മൂട്ടിയുടെ മകളായി അഭിനയിച്ച കുട്ടി തന്നെയാണോ ഇത്? ഫോട്ടോഷൂട്ടുമായി സാനിയ ബാബു..’ – കാണാം

രമേശ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ബാലതാരമാണ് സാനിയ ബാബു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നാമം ജപിക്കുന്ന വീട് എന്ന സീരിയലിൽ ഒരു പ്രധാനവേഷത്തിൽ സാനിയ അഭിനയിച്ചിരുന്നു.

സിനിമയ്ക്ക് പിന്നാലെ സീരിയലുകളിലും സജീവമായതോടെ കൂടുതൽ അവസരങ്ങൾ തേടിയെത്തി. ആദ്യ ചിത്രത്തിൽ തന്നെ മമ്മൂട്ടി മകളായി അഭിനയിച്ചതോടെ ഒരുപാട് പ്രേക്ഷകർ സാനിയ തിരിച്ചറിഞ്ഞ് തുടങ്ങുകയും ചെയ്തു. ഗാനഗന്ധർവൻ ചെയ്ത സാനിയ കാത്ത് അടുത്ത ചിത്രത്തിൽ ജയറാമിന്റെ മകളായി അഭിനയിക്കാനുള്ള അവസരമാണ്.

‘നമോ’ എന്ന സംസ്‌കൃത സിനിമയിൽ ജയറാമിന്റെ മകളായി സാനിയ അഭിനയിച്ചു. സാനിയ സോഷ്യൽ മീഡിയയിലും വളരെ സജീവമായിട്ടുള്ള ഒരു ബാലതാരമാണ്. ഇൻസ്റ്റാഗ്രാം റീലിസിൽ വീഡിയോസ് ചെയ്യാറുള്ള സാനിയ നിരവധി ഫോട്ടോഷൂട്ടുകളും ചെയ്യുന്ന ഒരാളാണ്. ഇപ്പോഴിതാ തന്റെ പതിനാറാം ജന്മദിനം ഒരു ഫോട്ടോഷൂട്ടിലൂടെ ആഘോഷിക്കുകയാണ് താരം.

വീജിത് ഫോട്ടോഗ്രാഫി എടുത്തിരിക്കുന്ന ചിത്രങ്ങളിൽ അതീവ സുന്ദരിയായിട്ടാണ് സാനിയ കാണാൻ സാധിക്കുക. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ള സാനിയ ഇപ്പോൾ മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള ഒരു ബർത്ത് ഡേ ഷൂട്ടാണ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ മകളായി അഭിനയിച്ച കുട്ടി തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്.

CATEGORIES
TAGS