‘ചേച്ചിയുടെ വഴിയേ അനിയത്തി, സായി പല്ലവിയുടെ സഹോദരി പൂജ സിനിമയിലേക്ക്..’ – ഏറ്റെടുത്ത് ആരാധകർ

‘ചേച്ചിയുടെ വഴിയേ അനിയത്തി, സായി പല്ലവിയുടെ സഹോദരി പൂജ സിനിമയിലേക്ക്..’ – ഏറ്റെടുത്ത് ആരാധകർ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സായ് പല്ലവി. ആദ്യ ചിത്രം കൊണ്ട് തന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കുകയും ചെയ്തു. അതിന് മുമ്പും സായ് പല്ലവി ചെറിയ വേഷങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെന്ന് പിന്നീടാണ് പ്രേക്ഷകർ മനസ്സിലാക്കുന്നത്.

മലയാളത്തിലെ യുവതലമുറയിലെ നായകന്മാരായ നിവിൻ പൊളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരുടെ നായികയായി സായ് പല്ലവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ തമിഴിലും തെലുങ്കിലും സായ് പല്ലവി ഒരുപാട് സിനിമകൾ ചെയ്തു കഴിഞ്ഞു. കേരളത്തിൽ ഉള്ളതിനെക്കാൾ പ്രേമം സിനിമ കണ്ടിട്ട് ആരാധകർ ഉണ്ടായത് ആ ഭാഷകളിലാണ്.

പ്രേമം ഇറങ്ങിയ സമയത്ത് സായ് പല്ലവി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നതിനോടൊപ്പം തന്നെ ശ്രദ്ധ നേടിയ ഒരാളായിരുന്നു സായ് പല്ലവിയുടെ അനിയത്തി. സായ് പല്ലവിയുടെ അനിയത്തി പൂജ കണ്ണനും ഒരുപാട് ആരാധകരുണ്ടായത് സായിയുടെ അതെ ഫേസ് കട്ട് ഉണ്ടായിരുന്നത് കൊണ്ടായിരുന്നു. ചേച്ചിയുടെ അനിയത്തിയുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി.

ചേച്ചിയെ പോലെ തന്നെ അനിയത്തിയും സിനിമയിലേക്ക് വരുമെന്നായിരുന്നു അന്ന് മുതലേ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ അത് സംഭവിച്ചിരിക്കുകയാണ്. പൂജ കാണാൻ അഭിനയരംഗത്തേക്ക് വരുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സ്റ്റണ്ട് മാസ്റ്റർ സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് പൂജ കണ്ണൻ നായികയാവുന്നത്. സിനിമയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

CATEGORIES
TAGS