‘ഇന്ദ്രൂ, ജൂനിയർ ചീരുവിന് നിങ്ങളുടെ കമ്പനി ഇഷ്ടമായി, ചിത്രങ്ങൾ പങ്കുവച്ച് മേഘ്‌ന രാജ്..’ – ഏറ്റെടുത്ത് ആരാധകർ

‘ഇന്ദ്രൂ, ജൂനിയർ ചീരുവിന് നിങ്ങളുടെ കമ്പനി ഇഷ്ടമായി, ചിത്രങ്ങൾ പങ്കുവച്ച് മേഘ്‌ന രാജ്..’ – ഏറ്റെടുത്ത് ആരാധകർ

യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മേഘ്‌ന രാജ്. കന്നഡ, മലയാള സിനിമകളിൽ സജീവയായി നിന്നിരുന്ന മേഘ്‌ന കന്നഡ നടനായിരുന്നു ചീരഞ്ജീവി സർജയുമായി പ്രണയത്തിൽ ആവുകയും വിവാഹിതരാവുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് വർഷം മാത്രമേ ഇരുവർക്കും ഒരുമിച്ച് നില്ക്കാൻ സാധിച്ചോളൂ.

2020 ജൂൺ ഏഴിന് ചീരഞ്ജീവി സർജ ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുമ്പോൾ മേഘ്‌ന ഗർഭിണിയായിരുന്നു. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം മേഘ്‌നയെ ശരിക്കും തളർത്തിയിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും കൊണ്ട് മേഘ്‌ന വീണ്ടും തിരിച്ചുവരികയായിരുന്നു.

2020 ഒക്ടോബർ 22 മേഘ്‌ന ജൂനിയർ ചീരുവിന് ജന്മം നൽകുകയും ചെയ്തു. ഇപ്പോഴിതാ ജൂനിയർ ചീരുവിനെ കാണാൻ മേഘ്‌നയുടെ അടുത്ത സുഹൃത്തും മലയാളത്തിന്റെ യുവനടനുമായ ഇന്ദ്രജിത്ത് സുകുമാരൻ എത്തുകയും അതിന്റെ ചിത്രങ്ങൾ മേഘ്‌ന തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. മേഘ്‌നയുടെ അച്ഛനും അമ്മയും ഫോട്ടോയിൽ ഒപ്പമുണ്ടായിരുന്നു.

‘ഇത് അൽപ്പം വൈകി.. വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ഒടുവിൽ ഇന്ദ്രുവിനെ വീണ്ടും കണ്ടുമുട്ടി.. ഉടൻ പൂർണിമയെ കൂടി കാണുമെന്ന് പ്രതീക്ഷിക്കുന്നു.. അതിശയകരമായ കുറച്ച് നിമിഷങ്ങളായിരുന്നു.. നിങ്ങൾ ബിരിയാണി ആസ്വദിച്ചുവെന്ന് കരുതുന്നു.. ജൂനിയർ സി നിങ്ങളുടെ കമ്പനിയെ ശരിക്കും ഇഷ്ടപ്പെട്ടു..’, മേഘ്‌ന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

CATEGORIES
TAGS